Breaking News

*ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50% നികുതി ഭീഷണിയുമായി ട്രംപ്*

ഇറാനെ ആയുധങ്ങൾ നൽകി സഹായിക്കുന്ന രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ ആയിരുന്നു ട്രംപിന്റെ ഭീഷണി. “ഇറാനെ ആയുധങ്ങൾ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 50% ടാരിഫ് (നികുതി) ഏർപ്പെടുത്തും. ഇതിന് യാതൊരു ഒഴിവുകളും ഉണ്ടായിരിക്കില്ല” എന്നായിരുന്നു ഭീഷണി. അതേസമയം, അമേരിക്കയും ഇറാനും ദീർഘകാല സമാധാന കരാറിലേക്കുള്ള വഴിയിൽ മുന്നേറുകയാണെന്ന സൂചനകളും ട്രംപ് നൽകിയിരുന്നു. എന്നാൽ, ഇറാന്റെ കൂട്ടാളികൾക്കും പങ്കാളികൾക്കും ഈ കടുത്ത മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്. ഈ നീക്കം ആഗോള വ്യാപാരബന്ധങ്ങളിൽ വലിയ പ്രതികൂല സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് വിലയിരുത്തൽ.

*വെടിനിര്‍ത്തല്‍, കരയുദ്ധത്തിന് തയ്യാറാവുന്നതിന് വേണ്ടിയുള്ള 'താല്‍ക്കാലിക ഇടവേള മാത്രം': അമേരിക്കൻ സൈനിക മേധാവി*

നിലവിലുള്ള യുദ്ധവിരാമം സ്ഥിരമായ സമാധാനമല്ല, യുദ്ധത്തിലെ ഒരു താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് അമേരിക്കൻ സൈനിക മേധാവിയായ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറല്‍ ഡാൻ കെയ്ൻ വ്യക്തമാക്കി.

അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ്ഹെഗ്‌സെത്തിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ആവശ്യമായാല്‍ അല്ലെങ്കില്‍ ഉത്തരവ് ലഭിച്ചാല്‍ വീണ്ടും യുദ്ധനടപടികള്‍ ആരംഭിക്കാൻ അമേരിക്കയുടെ സംയുക്ത സൈനികസേന പൂർണ സജ്ജമാണെന്നും കെയ്ൻ കൂട്ടിച്ചേർത്തു.

യുദ്ധവിരാമം തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും സംഘർഷഭരിതമാണെന്ന സൂചനയാണ് ഈ പ്രസ്താവന നല്‍കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments