മടിയൻ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം അഞ്ചാം ദിവസം വിവിധ പരിപാടികൾ നടന്നു.
കാഞ്ഞങ്ങാട് : ഏപ്രിൽ 17മുതൽ 23 വരെ നടന്നുവരുന്ന മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ആറാം ദിവസമായ ഏപ്രിൽ 22ന് ബുധനാഴ്ച രാവിലെ ഗണപതി ഹോമവും തുടർന്ന് വിവിധ താന്ത്രിക കർമ്മങ്ങളും ഉച്ചയ്ക്ക് 12 മണിക്ക് കുറുന്തൂർ ഭജന സമിതിയുടെ ഭജനയും തുടർന്ന് അന്ന പ്രസാദ വിതരണവും നടന്നു . വൈകിട്ട് മടിയൻ ശ്രീധര മാരാർ, പുല്ലൂർ മോഹനൻ മാരാർ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറി . തുടർന്ന് വൈഗ രൂപേഷിന്റെ കഥകളിയും
വൈഗ ലക്ഷ്മി യുടെ ഓട്ടൻതുള്ളലും നടന്നു രാത്രി എട്ടുമണിക്ക് വെള്ളിക്കോത്ത് സ്വരാത്മിക ഭജൻസിന്റെഭജന യും
9 മണിക്ക് നോർത്ത് കോട്ടച്ചേരി നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ അരങ്ങേറ്റവും നൃത്ത നൃത്തങ്ങളും നടന്നു . ഏപ്രിൽ 23ന് വ്യാഴാഴ്ച രാവിലെ 7. 34 മുതൽ 9.39 വരെയുള്ള പുണർതം രണ്ടാം കാലിൽ ഇടവം രാശി മുഹൂർത്തത്തിൽ ദേവ പ്രതിഷ്ഠാ കർമ്മം നടക്കും. പിന്നീട് അനുബന്ധ കലശാഭിഷേക ചടങ്ങുകളും നടക്കും. തുടർന്ന് മടിയൻ നാരായണ മാരാരും കേരളത്തിലെ പ്രഗൽഭരായ 51 വാദ്യകലാകാരന്മാരും അണിനിരക്കുന്ന അതിഗംഭീരമായ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറും. 11മണിക്ക് മടിയൻ നാരായണ മാരാർക്ക് ക്ഷേത്രം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർ പട്ടും വളയും ആചാരപേരും നൽകി ആദരിക്കും. തുടർന്ന് അനുമോദന സദസ്സ് നടക്കും. ക്ഷേത്ര നവീകരണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിക്കും. വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർ നാരായണ മാരാറെ പരിചയപ്പെടുത്തും. ഡോക്ടർ വാദ്യ പ്രവീൺ ചെറുതാഴം കുഞ്ഞിരാമ മാരാർ നാരായണ മാരാറെ പൊന്നാട അണിയിക്കും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ തോക്കാനം ഗോപാലൻ ഉപഹാര വിതരണം നടത്തും. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത് കീർത്തി സമർപ്പണം നടത്തും. കെ. വി. അശോകൻ, പി. വിജയൻ, എ. വി. പവിത്രൻ, രാജൻ പാലക്കി, രാജേഷ് തൃക്കണ്ണാട്, സുരേഷ് ചന്തയിൽ,റിജേഷ് മടിയൻ, എ. കൃഷ്ണൻ എന്നിവർ ആശംസ അറിയിക്കും. കൊട്ടില ഉണ്ണികൃഷ്ണമാരാർ നീലേശ്വരം നന്ദി അറിയിക്കും. തുടർന്ന് സ്വരാമൃത് നക്ടർ ഓഫ് മ്യൂസിക് നോട്സ് ഭജന അവതരിപ്പിക്കും. 12. 30ന് അന്നപ്രസാദ വിതരണം നടക്കും. നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവ പരി സമാപ്തിയുടെ ഭാഗമായി ക്ഷേത്രത്തിൽ മെയ് മൂന്നിന് വൈകുന്നേരം ആറുമണിക്ക് ലക്ഷം ദീപം സമർപ്പണം നടത്തും
ഫോട്ടോ : മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപാലകൻ, മാഞ്ഞാളി അമ്മ, പെരട്ടൂർ ഭഗവതി എന്നിവയുടെ ജീവകലശം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായരുടെ കാർമ്മികത്വത്തിൽ ശൈയ്യയിലേക്കുള്ള എഴുന്നള്ളിപ്പ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments