Breaking News

മടിയൻ കൂലോം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം അഞ്ചാം ദിവസം വിവിധ പരിപാടികൾ നടന്നു.

കാഞ്ഞങ്ങാട് : ഏപ്രിൽ 17മുതൽ 23 വരെ നടന്നുവരുന്ന മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച  രാവിലെ ഗണപതി ഹോമവും തുടർന്ന്  താന്ത്രിക കർമ്മങ്ങളുടെ ഭാഗമായി തത്വ ഹോമവും തുടർന്ന് മരപ്പാണി കൊട്ടി തത്വ കലശാഭിഷേകവും നടന്നു. വിവിധ പൂജകളും നടന്നു.  തുടർന്ന് തച്ചങ്ങാട് അയ്യപ്പ ഭജനസമിതിയുടെ ഭജനയും വെള്ളിക്കോത്ത് ശാന്തികൃഷ്ണയുടെ ഭക്തിഗാനാമൃതവും അരങ്ങേറി. ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണവും നടന്നു.വൈകീട്ട് ചിറ്റത്തൂർ ജയകൃഷ്ണൻ മാരാറും ചിറ്റത്തൂർ ആനന്ദും അവതരിപ്പിച്ച ഇരട്ട തായമ്പകയും തുടർന്ന് വിഷ്ണു ഭട്ട് വെള്ളിക്കോത്തിന്റെ ഭജനയും നടന്നു.രാത്രി വിവിധ സംഘങ്ങളുടെ കൈകൊട്ടി കളിയും തിരുവാതിരയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച പൂരക്കളിയും അരങ്ങേറി. മഹോത്സവത്തിന്റെ ആറാം ദിവസമായ ഏപ്രിൽ 22ന് ബുധനാഴ്ച രാവിലെ ഗണപതി ഹോമവും തുടർന്ന് വിവിധ താന്ത്രിക കർമ്മങ്ങളും ഉച്ചയ്ക്ക് 12 മണിക്ക് കുറുന്തൂർ ഭജന സമിതിയുടെ ഭജനയും തുടർന്ന് അന്ന പ്രസാദ വിതരണവും നടക്കും. വൈകിട്ട് മടിയൻ ശ്രീധര മാരാർ, പുല്ലൂർ മോഹനൻ മാരാർ എന്നിവരുടെ ഇരട്ട തായമ്പക അരങ്ങേറും. തുടർന്ന് വൈഗ രൂപേഷിന്റെ കഥകളിയും
വൈഗ ലക്ഷ്മി യുടെ ഓട്ടൻതുള്ളലും അരങ്ങേറും. രാത്രി എട്ടുമണിക്ക് വെള്ളിക്കോത്ത് സ്വരാത്മിക ഭജൻസിന്റെഭജന അരങ്ങേറും.
 9 മണിക്ക് നോർത്ത് കോട്ടച്ചേരി നൃത്താഞ്ജലി  നൃത്ത വിദ്യാലയത്തിന്റെ അരങ്ങേറ്റവും നൃത്ത നൃത്തങ്ങളും നടക്കും. ഏപ്രിൽ 23ന് വ്യാഴാഴ്ച രാവിലെ 7. 34 മുതൽ 9.39 വരെയുള്ള ശുഭ മുഹൂർത്തത്തിൽ  പ്രതിഷ്ഠാ കർമ്മം നടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments