ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എൽ.പി. സ്കൂൾ : 80-ാം വാർഷികാഘോഷം ഏപ്രിൽ 4-ന്
കുമ്പള :: എട്ടു പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യമുള്ള ഇച്ചിലങ്കോട് ഇസ്‌ലാമിയ എ.എൽ.പി. സ്കൂളിന്റെ 80-ാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ കുമ്പള പസ്ഥോഗത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഉച്ചയ്ക്ക് രണ്ടു മണി മുതൽ ബീരോളിക മൈതാനത്ത് വെച്ച് പരിപാടികൾ നടക്കും.
ഇതിൻ്റെ ഭാഗമായി സ്കൂളിന്റെ 80 വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ സുവനീർ പ്രകാശനം ചെയ്തു.
പരിപാടിയിൽ വച്ച്
സ്കൂൾ മാനേജർ മുഹമ്മദ് അൻസാരി ഷെറൂൽ,, വിദ്യാലയത്തിലെ പുതിയ കിച്ചൻ കം സ്റ്റോർ നിർമ്മാണത്തിന് നേതൃത്വം നൽകിയ കോൺട്രാക്ടർ. സാബിർ, സുവനീർ ഡിസൈനർ, തരാനാഥ് എന്നിവരെ ആദരിക്കും.
അന്തരിച്ച മുൻ ഹെഡ്മാസ്റ്റർ രഞ്ജിത്ത് മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണവും, സ്കൂളിൽ നടന്ന മെഗാ ക്വിസ്' മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടക്കും.
പൊതുസമ്മേളനത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. തുടർന്ന് രാത്രി എട്ടു മണി മുതൽ സംസ്ഥാന അവാർഡ് ജേതാവ് സുധീർ മടവൂർ നയിക്കുന്ന 'മാജിക് സിൽസില 30' മാജിക് ഷോയും, കോഴിക്കോട് എക്കോ മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
മഞ്ചേശ്വരം എ.ഇ.ഒ ജോർജ് ക്രാസ്റ്റ ഉദ്ഘാടനം ചെയ്യും. കുമ്പള സി.ഐ. ബൈജു കെ. ജോസ് മുഖ്യാതിഥിയായിരിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് പച്ചമ്പള അധ്യക്ഷത വഹിക്കും. ഹെഡ് മാസ്റ്റർ ജിജേഷ് അമുഖ പ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡന്റ് നസീം ഇച്ചിലങ്കോട് സ്വാഗതം പറയും.
സംഘടക സമിതി ജനറൽ കൺവീനർ നന്ദി പറയും.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മജീദ് പച്ചമ്പള, ജനറൽ കൺവീനർ ഹസ്സൻ ഇച്ചിലങ്കോട്, പിടിഎ പ്രസിഡന്റ് നസീം മൊഗർ, ഹെഡ്മാസ്റ്റർ ജിജേഷ്, ബഷീർ മാദ് എന്നിവർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments