Breaking News

മഞ്ചേശ്വരത്ത് മതസൗഹാർദ്ദത്തിന്റെ തണുപ്പേകി മുസ്ലിം യുവാക്കൾ: ദേവസ്ഥാനത്തെത്തിയ ഭക്തർക്ക് തൈര് വിതരണം ചെയ്ത് മാതൃകയായി!

മഞ്ചേശ്വരം : ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ ചേരിതിരിയുന്ന കാലഘട്ടത്തിൽ, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുത്തൻ പാഠം പകർന്ന് മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാടിലെ ഒരു കൂട്ടം മുസ്ലിം യുവാക്കൾ. 

തൂമിനാട് ബ്രഹ്മശ്രീ മുഗേര മഹാകാളി ദേവസ്ഥാനത്തെ ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം നടന്ന 'ഹൊറെകാണിക്ക' ഘോഷയാത്രയിലാണ് നാടിന്റെ മനസ്സുനിറയ്ക്കുന്ന ഈ ദൃശ്യം അരങ്ങേറിയത്.

വ്യാഴാഴ്ച  വൈകുന്നേരം നടന്ന ഭക്തിനിർഭരമായ ഘോഷയാത്രയിൽ കഠിനമായ വെയിലിനെ അവഗണിച്ച് നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. ഈ അവസരത്തിൽ പ്രദേശത്തെ മുസ്ലിം യുവാക്കൾ ഭക്തർക്ക് തണുത്ത തൈര് വിതരണം ചെയ്ത് ദാഹശമനമേകി. 

മതം ഏതായാലും മനുഷ്യത്വം ഒന്നാണെന്ന ഉന്നതമായ സന്ദേശമാണ് യുവാക്കളുടെ ഈ പ്രവർത്തിയിലൂടെ സമൂഹത്തിന് ലഭിച്ചത്.

യുവാക്കളുടെ ഈ നിസ്വാർത്ഥ സേവനത്തെ ദേവസ്ഥാനം ഭാരവാഹികളും ഭക്തജനങ്ങളും മുക്തകണ്ഠം പ്രശംസിച്ചു. 

"ദൈവിക കാര്യങ്ങളിൽ നമ്മളെല്ലാവരും ഒന്നാണ്" എന്ന് വിളംബരം ചെയ്ത തൂമിനാടിലെ ഈ സൗഹാർദ്ദ കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

ജില്ലയ്ക്ക് തന്നെ മാതൃകയായ ഈ പ്രവർത്തനം സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ പുതിയൊരു തുടക്കമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments