*വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സൂര്യാതപമെന്ന് സംശയം..*
കൊണ്ടോട്ടി : കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് മരണപ്പെട്ടത്.
കടുത്ത ചൂടിനെത്തുടർന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ കടുങ്ങല്ലൂർ മേലേപുരക്കൽ ആശുപത്രിയുടെ മുൻപിൽ വെച്ച് വാഹനം ഓടിച്ചുപോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഒരു മാസം മുൻപാണ് ആബിദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. രിസ്‌വാനയാണ് ഭാര്യ. മക്കൾ: ഫാത്തിമ രഹന, സിദ്ന (ഇരുവരും കൈതക്കോട് ബിഷാറത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനികൾ), ഫാത്തിമ അസ്‌വ.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പുളിയംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments