*മരുന്നുവില വര്‍ധിപ്പിക്കാനുള്ള നീക്കം തടയണം: എസ്ഡിപിഐ*
തിരുവനന്തപുരം : രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയര്‍ത്താനുള്ള മരുന്നു കമ്പനികളുടെ തീരുമാനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു. പശ്ചിമേഷന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അസംസ്‌കൃത വസ്തുക്കളുടെയും പാക്കിങ് മെറ്റീരിയലുകളുടെയും ദൗര്‍ലഭ്യവും വില വര്‍ധനവും ചൂണ്ടിക്കാട്ടി മരുന്ന് വില ഇരട്ടിയോളം വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഇത് ജന ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമത്തിന് ഇടയാക്കുകയും ചെയ്യും. രാജ്യത്തെ പ്രധാന വരുമാനങ്ങളില്‍ ഒന്നായ പ്രവാസ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ആയിരങ്ങളാണ് ദിനേന നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായ സാഹചര്യത്തില്‍ മരുന്നുകളുടെ വിലവര്‍ധനവ് സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കും. അവസരം മുതലെടുത്തു കൊണ്ടുള്ള തീവെട്ടി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments