Breaking News

വ്യാജപ്രചരണം;എസ്.ഡി.പി.ഐ പോലീസ് മേധാവിക്ക് പരാതി നല്‍കി

വേങ്ങര : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പാര്‍ട്ടി പതാകയും പേരും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നതിനെതിരെ എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. 

മുസ്ലിംയൂത്ത് ലീഗ് കണ്ണൂര്‍, മുഹമ്മദ് ആലങ്ങാടന്‍ എന്നീ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിലൂടെയാണ് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചരണം നടത്തുന്നത്. സമൂഹമധ്യത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വ്യാജ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ അബ്ദുല്‍നാസര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments