Breaking News

*വിവാഹത്തിന് ഒരുങ്ങാൻ സ്പായില്‍ പോയി; തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ*

കണ്ണൂർ : (സലൂണിലെ അനാസ്ഥ കാരണം യുവാവിന്റെ മുഖത്ത് പൊള്ളലേറ്റതായി പരാതി. കൂത്തുപറമ്പിലെ ബോധീസ് സ്പാ ആൻഡ് സലൂണില്‍ നിന്നാണ് കൂത്തുപറമ്പ് സ്വദേശിയായ ഷിബില്‍ മുസ്തഫക്ക് പൊള്ളലേറ്റത്.

2026 ഏപ്രില്‍ 2-ന് ആയിരുന്നു സംഭവം.

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് സൗന്ദര്യപരിചരണത്തിനായി സലൂണില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്. സേവനത്തിനിടെ സ്റ്റീം മെഷീൻ തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്ന് തിളച്ച വെള്ളം മുഖത്ത് വീണ് ഗുരുതരമായ പൊള്ളലേക്കുകയായിരുന്നു. സ്ഥാപനത്തിലെ സ്റ്റാഫായ ദിപിൻ തനിക്കു വെറും അഞ്ച് മാസത്തെ പരിചയമാത്രമാണെന്നും ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്നും സമ്മതിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ആരോപണം ഉയരുന്നു. സംഭവത്തിന് പിന്നാലെ സലൂണ്‍ സ്റ്റാഫിന്റെ പെരുമാറ്റവും മോശമായി. ആദ്യ ശുശ്രൂഷ നല്‍കുന്നതിനുപകരം, വേദന കുറയ്ക്കാൻ ഐസ് ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാഫ് ചിരിച്ച്‌ പ്രതികരിച്ചതായി പരാതിയില്‍ പറയുന്നു.

കൂടാതെ സലൂണ്‍ ഉടമസ്ഥർ പ്രശ്നത്തില്‍ ഇടപെടുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് യുവാവ് ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായി അറിയുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ മുഖമാസ്‌ക് ധരിക്കേണ്ടി വന്നതും, സലൂണ്‍ നിർദേശിച്ച ക്രീമുകള്‍ ഉപയോഗിച്ചതിലൂടെ അണുബാധകള്‍ ഉണ്ടായെന്നതുമാണ് റിപ്പോർട്ട്.

ഇപ്പോള്‍ മുഖത്തും കണ്ണുകളിലും ഉണ്ടായ പരിക്കുകള്‍ക്ക് ചികിത്സയില്‍ തുടരുകയാണ്. വായ്ക്ക് സമീപമുള്ള പരിക്ക് കാരണം സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനും യുവാവിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും തെളിവുകളും അധികൃതർക്കു സമർപ്പിച്ചിട്ടുണ്ടെന്നും, സലൂണിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം അനാസ്ഥകള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments