സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം - തിരുവള്ളൂരിനെ കലാപഭൂമിയാക്കരുത്: എസ്.ഡി.പി.ഐ.
തിരുവള്ളൂർ : തിരുവള്ളുരിലെ ചാനിയം കടവ് ഭാഗങ്ങളിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷത്തിൽ നിന്നും സി. പി.എമ്മും മുസ്ലിം ലീഗും ജനാധിപത്യ മാർഗ്ഗം ഉപേക്ഷിച്ച് അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് നാടിനെ കലാപഭൂമിയാക്കി മാറ്റുന്നതാണ്. നാടിനോടും സമൂഹത്തോടും പ്രതിബന്ധതയും ഉത്തരവാദിത്വവുമുള്ള ഇരു രാഷ്ടീയപാർട്ടികളും സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്നും പരസ്പരം സഹവർത്തിത്വത്തിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം മേഖലയിൽ സാധ്യമാക്കണമെന്നും അതിനായി സർക്കാരും ജനപ്രതിനിധികളും ഉന്നത രാഷ്ട്രീയ നേതൃത്വവും ഉടൻ ഇടപെടണമെന്നും എസ്.ഡി.പി. ഐ. തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇരു കൂട്ടരും നടത്തിയ അക്രമ സംഭവങ്ങളുടെ പേരിലുള്ള പോലീസ് നടപടികൾ ഏകപക്ഷീയമാകരുതെന്നും വിവേചനപരമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നും സംഘർഷങ്ങളുടെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് നാസർ വള്ള്യാട് അദ്ധ്യക്ഷതവഹിച്ചു.
ലത്തീഫ് വക്കത്ത്, മുഹമ്മദ് തോടന്നൂര്, ബഷീർ കണ്ണമ്പത്ത്കര, നബീൽ തിരുവള്ളൂർ, ബഷീർ തിരുവള്ളൂർ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments