വേലാശ്വരംവ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: ആചാര്യ വരവേൽപ്പുംസാംസ്‌കാരിക സമ്മേളനംവും നടന്നു.
കാഞ്ഞങ്ങാട് :വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം ഏപ്രിൽ 24 മുതൽ 30 വരെ ബ്രഹ്മശ്രീ കെ. യു. പത്മനാഭ തന്ത്രികളുടെ കാർമ്മികത്വത്തിൽ വിവിധ പൂജാ വിധികളോടും കലാസാംസ്കാരിക പരിപാടികളോടും കൂടി ആഘോഷിക്കുകയാണ് മഹോത്സവത്തിന്റെ ഭാഗമായി വൈകീട്ട് തന്ത്രി കെ. യു. പത്മനാഭ തന്ത്രി അവർകൾക്ക് ആചാര്യ വരവേൽപ്പ് നൽകി. വൈകിട്ട് 7.30ന് നടന്ന സാംസ്കാരിക സമ്മേളനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു.. ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ , കെ. വി. സുകുമാരൻ, മഹോത്സവ കമ്മിറ്റി ചെയർമാൻ വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.എ. ഗംഗാധരൻ സ്വാഗതവുംബി. ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരി കളുടെയും നൃത്ത നൃത്യങ്ങൾ അരങ്ങേറി. മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഏപ്രിൽ 25ന് രാവിലെ അഞ്ചുമണി മുതൽ വിവിധ പൂജകളും വൈകുന്നേരം ആറുമണിക്ക് വിവിധ പൂജകളും രാത്രി എട്ടുമണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് എന്ന സാമൂഹ്യ നാടകവും അ രങ്ങേറി. ഏപ്രിൽ 26 ഞായറാഴ്ച രാവിലെ മുതൽ വിവിധ പൂജകളും ഉച്ചയ്ക്ക് അന്നദാനവും രാത്രി ഏഴുമണിക്ക് പുല്ലൂർ മോഹന മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറും. രാത്രി 8 മണിക്ക് കലാമണ്ഡലം അഭിജോഷ് ചാക്യാറിന്റെ ചാക്യാർകൂത്ത് നടക്കും. മഹോത്സവ പരിപാടികൾ ഏപ്രിൽ 30ന് സമാപിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments