Breaking News

*വെൽഫെയർ പാർട്ടി നേതാവ് ജംഷീൽ അബൂബക്കർ മുസ്‌ലിംലീഗിൽ ചേർന്നു*

മലപ്പുറം : വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായിരുന്ന ജംഷീൽ അബൂബക്കർ മുസ്ലിംലീഗിൽ ചേർന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എ പി.എ സലാം, കെ ഇസ്മായിൽ മാസ്റ്റർ, സി.ടി നൗഷാദ്, ജാഫർ പറങ്ങാട്ട്, സനീൻ ബാബു കെടി, സൽമാൻ പറാഞ്ചിരി, സി മുഹമ്മദ്,എൻ. എം ഉബൈദ്, എൻ അബ്ബാസ ലി, സി മുസ്തഫ,തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു 

ഒരുകാലത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തിരുന്നവർ പോലും ഇന്ത്യയിൽ പ്രാതിനിധ്യ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ മുസ്ലിംലീഗാണ് മികച്ച മാതൃകയെന്ന് തിരിച്ചറിഞ്ഞ് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഈ സംഘടിത ശക്തിയോട് ചേർന്ന് നിൽക്കാതെ ബദൽ പരീക്ഷണം നടത്തുന്നത് ആർത്ഥ ശൂന്യമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടി വിട്ടതെന്ന് ജംഷീൽ അബൂബക്കർ അഭിപ്രായപ്പെട്ടു.


ഫ്രറ്റെർണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ആയും, സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments