*മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് രാഹുൽ ഈശ്വർ*
തിരുവനന്തപുരം : കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ മുസ്‌ലിം ലീഗിന് ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതാണ് ഉചിതമെന്ന് രാഹുൽ ഈശ്വർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരമൊരു പദവിക്ക് മുസ്‌ലിം ലീഗിന് അർഹതയും അവകാശവുമുണ്ടെന്നും, കേരളത്തിന് ഒരു മുസ്‌ലിം ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം കുറിച്ചു. നാടിന്റെ മതസൗഹാർദ്ദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗ് വഹിക്കുന്ന വലിയ പങ്ക് കണക്കിലെടുത്താണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് തങ്ങളുടെ വോട്ടുകൾ മതസൗഹാർദ്ദപരമായി ഒരുമിപ്പിക്കുന്നത് പോലെ ഹിന്ദു വോട്ടുകൾ ഒരുമിപ്പിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഈഴവ സമുദായത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതുണ്ട്. മുസ്‌ലിം ലീഗ് അനർഹമായത് ചോദിക്കുന്നു എന്ന് പറഞ്ഞ് ‘ഹിന്ദു നായർ വോട്ട്’ നഷ്ടപ്പെടുമെന്ന ഭീതി പരത്തി അവരെ തളച്ചിടുന്നത് ശരിയല്ല. പകരം ഗാന്ധിജിയുടെ പാത പിന്തുടർന്ന് നായർ സമുദായത്തിൽ നിന്നുള്ള മുഖ്യമന്ത്രിയോടൊപ്പം മുസ്‌ലിം ഉപമുഖ്യമന്ത്രിയും ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള വിദ്യാഭ്യാസ-ധനകാര്യ മന്ത്രിമാരും എന്ന രീതിയിലുള്ള ഒരു കൃത്യമായ സന്തുലിതാവസ്ഥയിലേക്ക് മുന്നണികൾ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments