Breaking News

രാജന് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി തുണയായി.

മാസങ്ങളായി ജില്ലാ ആശുപത്രിയിൽ സ്വന്തക്കാർ ആരുമില്ലാതെ  കഴിയുന്ന രാജന്  ആശുപത്രി വിട്ട് പോകുവാൻ ഒരു ഇടം ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ബേഡകം നാട്ടുകാരെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും  രാജനെ ഏറ്റെടുക്കാൻ തയ്യാറായില്ല. സാമുഹ്യ നീതി വകുപ്പിലെ ആശുപത്രി അധികൃതർ നിരവധി പ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഈ വിവരം താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റി പിഎൽവി ബിന്ദുവിനെ വിളിച്ച് സൂപ്രണ്ട് അറിയിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ രാജൻ്റെ നാടായ ബേഡകത്ത് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് സ്വന്തക്കാർ ആരുമില്ലെന്ന് മനസ്സിലാക്കാൻ സാധിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിൽ ബേഡകത്തെ ശ്രീ ധർമ്മ ശാസ്താ ക്ലബ്ബിലെ അംഗങ്ങൾ ആയ പവിത്രൻ,പ്രതീഷ്,നാരായണൻ എന്നിവരെ  ബന്ധപ്പെടുകയും അവർ 22/4/26 ആശുപത്രിയിൽ വരുകയും ഉപ്പളയിൽ ഉള്ള ഷെയത്ത് സയ്യദ് വൃദ്ധ മന്ദിരത്തിൽ രാജനെ ഏൽപ്പിക്കാനും സാധിച്ചു.രാജനെ ചികിത്സിച്ചിരുന്ന ഡോക്ടർ നിധിൻ , സൂപ്രണ്ട് ശ്രീമതി ജീജ എന്നിവർ താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കും PLV ബിന്ദു സി ക്കും നന്ദി അറിയിച്ചു.ലീഗൽ സർവീസസിൻ്റെ സേവനം ആശുപത്രിയിൽ എപ്പോഴും അനിവാര്യം ആണ് എന്നും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments