മള്ളങ്കൈ ഫക്കീർ വലിയുള്ളാഹി(റ )നാല്പത്തിമൂന്നാം മഖാം ഉറൂസിന് പ്രൗഢോജ്ജ്വലമായ തുടക്കം.
മള്ളങ്കൈ : മള്ളങ്കൈ ഫക്കീർ വലിയുള്ളാഹി(റ )നാല്പത്തിമൂന്നാം മഖാം ഉറൂസിന് കുമ്പോൽ ഷമീം തങ്ങൾ പതാക ഉയർത്തിയ തോടുകൂടി തുടക്കമായി. ഉറൂസ് കമ്മിറ്റി ചെയർമാന് ഇബ്രാഹിം ഗുറുമയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കുമ്പോൾ ഷമീം തങ്ങൾ കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, മള്ളങ്കൈ ഖത്തീബ് ഉമ്മർ ഫാറൂഖ് ഹനീഫി സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സൈനുദ്ദീൻ അബ്ദുറഹ്മാൻ സൂപ്പി, ജമാഅത്ത് പ്രസിഡണ്ട് ഹസ്സൈനാർ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചരിത്രപ്രസിദ്ധമായ മള്ളങ്കൈ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഫക്കീർ വലിയുല്ലാഹി(റ ) അവർകളുടെ പേരിൽ മൂന്നു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് നേർച്ചയും സ്വലാത്ത് വാർഷികവും ഏപ്രിൽ 19 മുതൽ 26 വരെ നടത്തും. ഏപ്രിൽ 19 മുതൽ 25 വരെ 7 ദിവസങ്ങളിലായി മതപ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. 26ന് ഞായറാഴ്ച പകൽ അന്നദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും. പ്രസ്തുത പരിപാടിയിൽ പ്രമുഖ മത പ്രഭാഷകരും, മതപണ്ഡിതന്മാരും, സാദാത്തീങ്ങളും പങ്കെടുക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments