*പാലത്ത് വീട്ടമ്മയുടെ മാല കവർന്നു: കവർച്ച നടത്തിയത് ബൈക്കിൽ എത്തിയ രണ്ടംഗസംഘം*
പാലത്ത് : സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ മാല രണ്ടംഗ സംഘം പിടിച്ചുപറിച്ചു. കഴിഞ്ഞ ദിവസം രാത്രി 9:40 ഓടെ പാലത്ത് വടക്കേടത്തുതാഴം ഭാഗത്തുവെച്ചായിരുന്നു സംഭവം.
പാലത്ത് സ്വദേശിയായിരുന്ന വീട്ടമ്മയും മകളും കൂടി യാത്ര ചെയ്യുന്നതിനിടെയാണ് കവർച്ച നടന്നത്. രണ്ടര പവന്റെ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്.
പാലത്ത് ഭാഗത്തുനിന്നും പിന്തുടർന്നെത്തിയ കറുത്ത എൻഎസ് പൾസർ ബൈക്കിലെത്തിയ യുവാക്കളാണ് കവർച്ചക്ക് പിന്നിൽ. സ്കൂട്ടറിന് അരികിലെത്തിയ ഉടൻ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത് സംഘം അതിവേഗം ഓടിച്ചുപോവുകയായിരുന്നു.
ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നിലിരുന്നയാൾ കറുത്ത ഷർട്ടാണ് ധരിച്ചിരുന്നത്.
സംഭവത്തിൽ കാക്കൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും രാത്രിയിലെ വെളിച്ചക്കുറവ് കാരണം പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ റോഡിലെ വെളിച്ചക്കുറവ് മുതലെടുത്ത് ഇത്തരം കവർച്ചാ സംഘങ്ങൾ സജീവമാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments