*നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി കേരള മുസ്‌ലിം ജമാഅത്ത്*
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ വൈറലായ വീഡിയോ ക്ലിപ്പുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
സമസ്ത സെന്റിനറിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി ചേർന്ന പാർലമെന്‍ററി സംഗമത്തിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പ്രചരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ, ആ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഘടനയുടെ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു.
വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും അത് സംഘടനയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി വ്യക്തമാക്കി. സുന്നി സംഘടനകളുമായും ഈ പ്രചാരണത്തിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങൾക്കെതിരെ വ്യക്തമായ നിലപാട് വ്യക്തമാക്കിയ സംഘടന, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അഭ്യർഥിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments