ബേക്കൂറിലെ വോൾട്ടേജ് ക്ഷാമം ഉടൻ പരിഹരിക്കണം: എൻ സി പി (എസ് )
ഉപ്പള : മംഗല്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കൂർ പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. നൂറുകണക്കിന് വീടുകളുള്ള ഈ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം മൂലം രാത്രികാലങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനോ, ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ, വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾക്ക് പ്രവർത്തിക്കാനോ സാധിക്കുന്നില്ല. ഇതുമൂലം നാട്ടുകാർ ഏറെ ദുരിതത്തിലാണ്.
ഉപഭോക്താക്കൾ വർദ്ധിച്ചത് കൊണ്ട് ഒരൊറ്റ ട്രാൻസ്ഫോർമറിൽ നിന്നും വരുന്ന വൈദ്യുതി ലൈൻ ആയതുകൊണ്ടാണ് ഇത്തരത്തിൽ വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത്.
ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് എൻസിപി (എസ്) മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മെഹ്മൂദ് കൈകമ്പ വൈദ്യുത മന്ത്രിക്ക് നിവേദനം നൽകി.
No comments