*കാസർകോടിന്റെ ഓർമ്മ ചിഹ്നമായി "അമ്മയും കുഞ്ഞും"എൻഡോസൾഫാൻ ദുരിതബാധിതരുടെ അനന്തമായ വേദനയും നിശ്ശബ്ദ കണ്ണീരും സ്മാരകമായി ഉയർന്നിരിക്കുന്ന ഈ ശിൽപം, ജില്ലയുടെ സംയുക്ത സ്മൃതിയായി മാറുകയാണ്.*
കാസർകോട് : ഇരുപത് വർഷത്തെ കാത്തിരിപ്പിന്നൊടുവിൽ ശിൽപി കാനായി കുഞ്ഞിരാമൻ തീർത്ത കാസർകോട്ടെ “അമ്മയും കുഞ്ഞും” ശിൽപം യാഥാർത്ഥ്യമായി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അനന്തമായ വേദനയും നിശ്ശബ്ദ കണ്ണീരും സ്മാരകമായി ഉയർന്നിരിക്കുന്ന ഈ ശിൽപം, ജില്ലയുടെ സംയുക്ത സ്മൃതിയായി മാറുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ സാക്ഷാത്കരിച്ച ശിൽപത്തിൽ, അനന്തതയിലേക്ക് നോക്കി നിൽക്കുന്ന അമ്മയും അവളുടെ കൈയ്യിലെ കുഞ്ഞും മനുഷ്യവേദനയുടെ ഗഹനതയെ സ്പർശിക്കുന്ന രീതിയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സിമന്റ്, ഇഷ്ടിക, മണൽ എന്നിവ ചേർത്ത് 40 അടി ഉയരത്തിലാണ് ഈ മഹത്തായ കലാ ശിൽപം സൃഷ്ടിച്ചിട്ടുള്ളത്.
കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അമ്മയും കുഞ്ഞും ശിൽപമുള്ളത്. 2006-ലാണ് ജില്ലാ ആസൂത്രണ സമിതി ശിൽപ്പംനിർമ്മിക്കാനായി 20 ലക്ഷം രൂപയുടെ അനുമതി നൽകിയത്. എന്നാലിപ്പോൾ ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുകയാണ് ശിൽപത്തിന്റെ ചെലവെന്നാണറിവ്. 2009-ൽ പണി പാതിവഴിയിൽ നിലച്ചു. പിന്നീട്പണിതുടങ്ങാനിരിക്കെകോവിഡ്തടസ്സമായി നിന്നു.
തുറസ്സായ ഇടത്ത് എല്ലാവർക്കും ദൃശ്യമായ രീതിയിൽ ഉയർന്ന ഈ ശിൽപത്തിന് സമീപം പിന്നീട് ഉയർന്നു വന്ന ബഹു നില കെട്ടിടം കാഴ്ചയെ ഭാഗികമായി മങ്ങലേൽപ്പിച്ചുള്ളതായ വിമർശനവുംനിലനിൽക്കുന്നു. ഇതിനിടെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നതിനിടയിൽ ശിൽപിഅപകടത്തിൽപ്പെട്ടു.ആറുമാസത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നതും നിർമാണം വൈകാൻ കാരണമായി.
No comments