*നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരല്ലേ'; പോസ്റ്റല്‍ വോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഹൈക്കോടതി*
കൊച്ചി : സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കുമെന്നും എന്താണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു. നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരാണ് ഇരുപതിനായിരം ഉദ്യോഗസ്ഥര്‍. അത്രയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല. ഇത് ഗൗരവതരമാണ്. കമ്മീഷന് നിര്‍ബന്ധ ബുദ്ധി എന്തിനാണെന്നും നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നു 20,000 ല്‍ അധികം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവര്‍ക്കും ബാലറ്റ് നല്‍കുമെന്നും വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് നടപ്പായില്ലെന്നും പോസ്റ്റല്‍ ബാലറ്റിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും സര്‍വീസ് സംഘടനകള്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments