Breaking News

*വിഷു ആഘോഷത്തിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം, ദുരന്തം പാലക്കാട് ശ്രീകൃഷ്ണപുരത്ത്*

പാലക്കാട് : വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത്. 34 വയസാണ് പ്രായം. ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയാണ് സംഭവം. 

ക്ലബിലെ അം​ഗങ്ങളെല്ലാവരും കൂടി പ‌ടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്. ശ്രീകൃഷ്ണപുരം രാ​ഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപാണ് മരിച്ചത്. ​ദിലീപിന്റെ കൈയിൽ ഒന്നിലേറെ ​ഗുണ്ടുകളുണ്ടായിരുന്നു. കൈയിൽ ചേർത്തുപിടിച്ചിരുന്ന ​ഗുണ്ടിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. 
തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

ദിലീപിന് അതീവ​ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments