*പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് യുഡിഎഫ്; റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി*
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. 95 ശതമാനത്തിന് മുകളിൽ വോട്ടിങ് നടന്ന നാല് ബൂത്തുകളെ സംബന്ധിച്ചാണ് പരാതി. ഈ ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചത് 25 ശതമാനത്തിന് മുകളിൽ മാത്രമാണെന്നും റിട്ടേണിങ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
പയ്യന്നൂരിൽ കള്ളവോട്ട് ചെയ്യുന്നുണ്ടെന്ന് വോട്ടിങ് സമയത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർഥി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് പയ്യന്നൂരിലെ യുഡിഎഫ് മുഖ്യ ഇലക്ഷൻ ഏജന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയത്. എരമം കുറ്റൂർ പഞ്ചായത്തിലെ 142 എരമം സെൻട്രലിലെ 88.8 ശതമാനം വോട്ടർമാരിൽ 44 ശതമാനം പേർ വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഐഡി കാർഡ് കൂടാതെയായിരുന്നു എന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments