Breaking News

മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി വൈദ്യുതി ഓഫീസ് മുന്നിൽ ധർണ്ണ നടത്തി.

ചെർക്കള : അപ്രഖ്യാപിത പവർകട്ടിനും വോൾട്ടജ് ക്ഷമത്തിനും ഉദ്യോഗസ്ഥ അനാസ്ഥക്കുമെതിരെ പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ ചെർക്കള വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് ധർണ്ണ നടത്തി.
പ്രശ്ന പരിഹാരത്തിന് ഏപ്രിൽ 23,24 തീയ്യതികളിൽ കോഴിക്കോട് നിന്ന് വിദഗ്ദ സംഘം ചെർക്കള സെക്ഷൻ സന്ദർശിച്ച് രണ്ട് ദിവസത്തി നകം പരിഹാരം കാണുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ ഉറപ്പ് നൽകി.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ തുടർ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് താക്കീത് നൽകി.യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സമീർ ചാൽകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ അല്ലാമാ സ്വാഗതം പറഞ്ഞു.
 എബി ഷാഫി,കെബി.മുഹ മ്മദ് കുഞ്ഞി,ബി എം അബൂ ബക്കർ,മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ഖാദർ ആലൂർ,ഷംസീർ മൂലടുക്കം, പൈചു ചെർകള,കെ മുഹമ്മദ് കുഞ്ഞി,അൽ ത്താഫ് പൊവ്വൽ,അബ്ദുല്ല
ഡെൽമ,മനാഫ് ഇടനീർ, നിസാർ ബസ്റ്റാൻഡ്, സാദിക് ആലൂർ,കുഞ്ഞി മല്ലം,ഖാദർ വാഫി, ഇർഷാദ് കോട്ട, അബ്ബാസ് കോളചെപ്പ്,നസീർ മൂലടുക്കം,ഷെരീഫ് മല്ലത്ത്, റംഷീദ് ബാലനടുക്കം,ഉബി അല്ലാമാ,അഷറഫ് ബാവി ക്കര തുടങ്ങിയവർ നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments