Breaking News

*സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ചർച്ചയാക്കി നിർത്തി കെ സി വേണുഗോപാൽ*

സിപിഎമ്മിലെ നേതൃസ്ഥാനങ്ങളിലിരുന്ന ഒരുപറ്റം നേതാക്കള്‍ പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടംപിടിച്ച വോട്ടെടുപ്പ് കാലമാണ് കഴിഞ്ഞുപോയത്. ജി.സുധാകരന്‍, ഐഷാ പോറ്റി, പി.കെ. ശശി, ടി.കെ. ഗോവിന്ദന്‍, പി.വി. കുഞ്ഞിക്കൃഷ്ണന്‍, എ. സുരേഷ് കുമാര്‍, ബി.എന്‍. ഹക്‌സര്‍ ഇങ്ങനെ പോകുന്നു ഈ പട്ടിക. ഇവരില്‍ പലരും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്തു.


ഇത്തരം സാഹചര്യങ്ങളിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ നയപരമായ ഇടപെടൽ വോട്ടെടുപ്പിന് ശേഷവും ചർച്ചയാകുകയാണ്. സംഘടനാരംഗത്തെ പ്രവര്‍ത്തന പരിചയമാണ് ഇതിന് കെ സിയെ സഹായിച്ചതെന്നാണ് അണികൾ കരുതുന്നത്. ജി.സുധാകരനെപ്പോലുള്ളവരെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കെ.സി. വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പദ്ധതി തുടങ്ങിയിരുന്നുവെന്ന ആരോപണങ്ങളും ഇക്കാലത്ത് സജീവമായിരുന്നു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യങ്ങളിലൊന്ന് സിപിഎം നേതാക്കളുടെ ഈ കൊഴിഞ്ഞു പോക്ക് തന്നെയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എയായിരുന്ന ഐഷാ പോറ്റി മൂന്നു പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഈ വര്‍ഷമാദ്യം കോണ്‍ഗ്രസിന്റെ വേദിയിലെത്തിയപ്പോള്‍ ഷാളണിയിച്ച് സ്വീകരിച്ചത് കെ.സി. വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ചേര്‍ന്നായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments