*കേരളത്തിലെ ദരിദ്ര സമൂഹത്തിന്റെ വിമോചകനായിരുന്നു മുൻ മുഖ്യമന്ത്രി ആർ. ശങ്കർ - പി. കെ ഫൈസൽ*
സമൂഹത്തിലെ അവശരും നിരാലംബരുമായ ആളുകൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്തിയ സാമൂഹിക പരിഷ്കർത്താവായിരുന്നു ആർ.ശങ്കറെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ പ്രസ്താവിച്ചു. രണ്ട് വർഷക്കാലം മാത്രം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച ആർ.ശങ്കർ കേരളത്തിലെ ദരിദ്ര ജനവിഭാഗത്തിന്റെ വിമോചകനും വിദ്യാഭ്യാസ മേഖലയുടെ ചടുലമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഭരണ കർത്താവുമായിരുന്നു.
മുൻ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടുമായിരുന്ന ആർ. ശങ്കറിന്റെ നൂറ്റിപതിനേഴാം ജന്മദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ ഫൈസൽ. ഡിസിസി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡിസിസി ജനറൽ സെക്രട്ടറി കെ. ഖാലിദ്, നേതാക്കളായ അർജുനൻ തായലങ്ങാടി, എ. കെ ശശിധരൻ, അഡ്വ: ഷാജിദ് കമ്മാടം, സി. അശോകൻ മാസ്റ്റർ, അബ്‌ദുൾ റസാഖ് ചെർക്കള, ശ്യാം പ്രസാദ് മാന്യ, യു. വേലായുധൻ, ഖാദർ മാന്യ, എ. പുരുഷോത്തമൻ നായർ, ഖാൻ പൈക്ക, കുഞ്ഞികൃഷ്ണൻ നായർ കാട്ടുകൊച്ചി എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments