Breaking News

*അങ്കമാലിയിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു; രണ്ടാം പാപ്പാൻ ഗുരുതരാവസ്ഥയിൽ*

കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്. എന്നാൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല.


ആന ഇടഞ്ഞപ്പോൾ അതിനെ തളക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പാപ്പാന്മാർക്കും നേരെ ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകർത്തു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥലത്ത് ആർആർടി സംഘം എത്തിയിട്ടുണ്ട്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments