Breaking News

*സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം,​ ഏതുനിമിഷവും പവർകട്ട്*

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 6,195 മെഗാവാട്ട്. ഡാമുകൾ വറ്റിയതോടെ ഉദ്പാദനം 1,752 മെഗാവാട്ടായി കുറയുകയും ചെയ്തു. പുറത്തു നിന്ന് വാങ്ങുന്നതിന്റെ കരാർ കാലാവധി കഴിഞ്ഞതോടെ 600 മെഗാവാട്ടിന്റെ കുറവ്. 10 രൂപ നിരക്കിൽ വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി വൈകുകയുമാണ്. പ്രതിസന്ധി പരിഹരിക്കാൻ നാളെ മുതൽ കൂടുതൽ സമയം അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് നടപ്പാക്കിയേക്കും.

ലോഡ്‌ഷെഡിംഗ് എന്നതിനു പകരം ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിലാണ് ഫീഡറുകൾ 15 മിനിട്ട് മുതൽ അരമണിക്കൂർ വരെ ഓഫ് ചെയ്യുന്നത്. രാത്രിയാണ് കട്ട്. കൊടുംചൂടിലെ കട്ട് ജനത്തെ വലയ്ക്കുന്നു. ഉപഭോഗം കുറച്ച് സഹകരിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന.

യൂണിറ്റിനു 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള അപക്ഷേയിൽ, നിലവിലെ സ്ഥിതിവിവരം മുഴുവൻ ഉൾപ്പെടുത്തി വീണ്ടും സമീപിക്കാനാണ് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം. അതേസമയം, അടിയന്തര സാഹചര്യം നേരിടാൻ മുൻകൂർ അനുമതിയില്ലാതെ വൈദ്യുതി വാങ്ങാം.

വൈദ്യുതി ഉപഭോഗം പരിധിക്കപ്പുറം ഉയർന്നത് പ്രസരണ,​ വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. 6,300 മെഗാവാട്ടാണ് പരമാവധി വിതരണശേഷി. നിലവിൽ 6,195 മെഗാവാട്ടിലെത്തി. ഇതോടെ ട്രാൻസ്ഫോർമർ തകരാർ പതിവായി. വോൾട്ടേജ് വേരിയേഷനാണ് മറ്റൊരു പ്രശ്നം.


*ഉപയോഗം ക്രമീകരിക്കണം*

1.വൈകിട്ട് 6നും രാത്രി 11നുമിടയിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയവ ഉപയോഗിക്കരുത്

2.വൈകിട്ട് 6 നുശേഷം വൈദ്യുതി വാഹന ചാർജിംഗ് ഒഴിവാക്കണം. എ.സി താപനില 24- 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം

രണ്ടുദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കും. ജനങ്ങൾ ഉപയോഗം സ്വയം നിയന്ത്രിച്ച് സഹകരിക്കണം
- കെ.കൃഷ്ണൻകുട്ടി,​
വൈദ്യുതിമന്ത്രി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments