*മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കണം* *_കെ പി എസ് ടി എ_*
കേരളത്തിലെ വിദ്യാലയങ്ങളിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ചുകൊണ്ടുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ മന്ത്രിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചുകൊണ്ട് പഠന പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ അവധിക്കാല ക്ലാസുകൾ നടത്താൻ ഉത്തരവിട്ടുകൊണ്ട് അത് ലംഘിക്കുകയും ചെയ്യുന്നു.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച് ഏപ്രിൽ, മെയ് മാസങ്ങൾ കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലം ആണെന്നും ഈ ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും അത് കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും അവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശനമായ നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ തന്നെ പഠനപിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കാൻ ഉത്തരവിട്ടത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
പഠനപിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ ഇല്ലെന്നും കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അവർക്ക് ബാധകമല്ല എന്നും ഇപ്പോഴത്തെ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഇത്തരം വിദ്യാർഥികൾക്ക് പ്രത്യേക കഴിവുണ്ടെന്നുമാണോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. കേരള വിദ്യാഭ്യാസ ചട്ടങ്ങളും വിദ്യാർത്ഥികളുടെ അവകാശങ്ങളും പാലിച്ചുകൊണ്ട് അവധിക്കാല പഠനപിന്തുണ പരിപാടി ഒഴിവാക്കുകയും അത്തരം വിദ്യാർത്ഥികൾക്ക് ജൂൺ 1 മുതൽ ആദ്യ രണ്ടാഴ്ച പ്രത്യേക പരിശീലനം നൽകി നിർദിഷ്ട നിലവാരത്തിലേക്ക് എത്തിക്കുകയും ചെയ്യണം.
അധ്യാപകരുടെ അവധി ദിനങ്ങൾ കവർന്നെടുക്കാനുള്ള ബോധപൂർവമായ തീരുമാനവും ഇത്തരം നടപടികളുടെ പിന്നിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവധിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നാൽ സർവീസ് നിയമങ്ങളിൽ പറയുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവധിക്കാല ക്ലാസുകൾ നിരോധിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു.
സംസ്ഥാന പ്രസിഡണ്ട് പി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി സുനിൽകുമാർ, ട്രഷറർ അനിൽ വട്ടപ്പാറ , അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്,എം കെ അരുണ, പി എ ജോൺ ബോസ്കോ, പി എസ് മനോജ്, പി പി ഹരിലാൽ, പി എം ശ്രീജിത്ത്, പി എം നാസർ, സി വി സന്ധ്യ, ടി ആബിദ് , ആർ തനുജ, ജി ആർ ജിനിൽജോസ്, പി ശശിധരൻ, ആർ രാജേഷ്, ഇ ഉമേഷ്കുമാർ, കെ വി മനോജ്കുമാർ, പ്രേം എസ് , നെയ്യാറ്റിൻകര പ്രിൻസ്, പി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments