*യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പത്താം വാർഷികം**കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു*
ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പത്താം വാർഷികത്തോടനുബന്ധിച്ച് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഷൂട്ടൗട്ട്, കസേരകളി, ലെമൺ സ്‌പൂൺ, വിക്കറ്റ് ബോൾ ത്രോ തുടങ്ങിയ രസകരമായ മത്സരങ്ങൾ കൊമ്പനടുക്കം നൂറുൽ ഹുദാ മദ്റസ യിൽ വെച്ച് സംഘടിപ്പിച്ചു. അമ്പതോളം വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ് മീഡിയ കോർഡിനേറ്ററും മലർവാടി ബാലസംഘം സംസ്ഥാന റിസോഴ്സ് പേഴ്സൺ മുഹമ്മദ് സബാഹ് ചെമ്മനാട് മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഷൂട്ടൗട്ട് മത്സരത്തിൽ വസീം അഹമ്മദ് എം ആർ (ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്), വിക്കറ്റ് ബോൾ ത്രോ മുഹമ്മദ് അബ്ദുൽ റാസിഖ് ( ജി. യു.
പി.എസ് ചെമ്മനാട് വെസ്റ്റ്)കസേരകളി മത്സരത്തിൽ ഫാത്തിമത്ത് റിൻസ (ജി യു.പി. എസ് ചെമ്മനാട് വെസ്റ്റ്), റിഫാ ഫാത്തിമ (ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ലെമൺ സ്‌പൂൺ മത്സരത്തിൽ ആസിയ നീഹ (ജി. യു. പി.എസ്, ചെമ്മനാട് വെസ്റ്റ്), ആയിഷ മെഹ് വിഷ് (ജി.യു.പിഎസ് ചെമ്മനാട് വെസ്റ്റ്), ആയിഷ സന എ എസ് ( ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ) എന്നിവർ വിജയികളായി. യു കെ ക്ലബ് പ്രസിഡണ്ട് ശരീഫ് കെ, സലാം എൽ ടി , ശരീഫ്
കോലാത്തൊട്ടി, സമീർ കോലാത്തൊട്ടി, ജദീർ, നിസാർ എൽ ടി , സഫറു ചാമകടവ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments