ഭൗമദിനം ആചരിച്ചു
ഒളവറ : ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഭൗമദിനം ആചരിച്ചു. വായനാവെളിച്ചം- വായനാകകളരി ഉൽഘാടനത്തോടനുബന്ധിച്ച് ഗ്രന്ഥാലയം ഹാളിൽ നടന്ന പരിപാടി ലൈബ്രറി നേതൃസമിതി കൺവീനർ വി കെ രതീശൻ ഉൽഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ടി. വി. ഗോപി അധ്യക്ഷതത വഹിച്ചു. ശ്രീമതി പ്രീതി സുരേന്ദ്രൻ, ശ്രീജ സന്തോഷ്, ആശാ പവിത്രൻ, ലൈബ്രറി താലൂക്ക് കൗൺസിലർ കെ വി സുരേന്ദ്രൻ, ലൈബ്രറി സെക്രട്ടറി സി. ദാമോദരൻ, ലൈബ്രേറിയൻ സജിന, ബാലവേദി പ്രസിഡന്റ് ഫാത്തിമത്ത് റിസ എന്നിവർ പ്രസംഗിച്ചു.ബാലവേദി ഭാരവാഹികളായി ഫാത്തിമത്ത് റിസ (പ്രസിഡന്റ് ), സൈറ അഫ്സൽ (വൈസ് പ്രസിഡന്റ് ), ഫിദ ഫാത്തിമ ( സെക്രട്ടറി ), ആയിഷത്ത് ഐഫ, മെഹറിൻ സൈനബ് ( ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments