Breaking News

കുമ്പള കെഎസ്ഇബി സെക്ഷൻ പരിധിയിലെ മൊഗ്രാലിൽ വൈദ്യുതി തടസ്സവും, വോൾട്ടേജ് ക്ഷാമത്തിലും ദുരിതത്തിലായി ഉപഭോക്താക്കൾ: മൊഗ്രാൽ ഗ്രീൻ സ്റ്റാർ അധികൃതർക്ക് പരാതി നൽകി.

മൊഗ്രാൽ : രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന മൊഗ്രാൽ ടൗൺ, നാങ്കി,കൊപ്പളം, ഭാഗത്തെ നിരന്തരമായുള്ള വൈദ്യുതി തടസ്സവും, വോൾട്ടേജ് ക്ഷാമവും  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകർ നേതാക്കളുടെ സാന്നിധ്യത്തിൽ കുമ്പള കെ.എസ്‌.ഇ.ബി. അസി: എക്സിക്യൂട്ടീവ് എൻജിനീയർ സുബിലാസിന് പരാതി നൽകി. 

 കൊടും ചൂട് അനുഭവപ്പെടുന്ന സന്ദർഭത്തിൽ പ്രദേശങ്ങളിലെ രാത്രി കാലങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയിൽ കൈ കുഞ്ഞുങ്ങളും വയോധികരും, രോഗികളുമടക്കം ഏറെ പ്രയാസപ്പെടുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വോൾട്ടേജ് ക്ഷാമമൂലം ഫാനുകൾ,എ സി പ്രവർത്തിക്കുന്നില്ല, ഇതുമൂലം കുഞ്ഞുങ്ങൾക്കും, വയോധികർക്കും ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.ഇവർക്ക് വീട്ടിലുള്ളവർ നേരം പുലരുവോളം കാവൽ ഇരിക്കേണ്ട അവസ്ഥയാണുള്ളത്.മോട്ടർ പ്രവർത്തിക്കാത്തതിനാൽ കുടിവെള്ള തടസ്സവും നേരിടുന്നുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പരാതിയിൽ ആവശ്യപ്പെട്ടു.

മൊഗ്രാൽ നാങ്കി പ്രദേശത്ത് നിലവിൽ ട്രാൻസ്‌ഫോർമർ ഇല്ലാത്തത് കാരണം രൂക്ഷമായ വോൾടേജ് ക്ഷാമവുമുണ്ട്.
പുതിയൊരു ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള,കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്,ഗ്രീൻസ്റ്റാർ മൊഗ്രാൽ പ്രസിഡണ്ട് മക്ദൂം,കെ വി യൂസഫ്, റഹ്‌മാൻ ആരിക്കാടി, എം എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,ഗ്രീൻസ്റ്റാർ മൊഗ്രാൽ യൂണിറ്റ് രക്ഷാധികാരി എം ജിഎ റഹ്‌മാൻ,ഗ്രീൻസ്റ്റാർ മൊഗ്രാൽ ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറർ മുജീബ് പേരാൽ,ജംഷീദ് മൊഗ്രാൽ, ഫാറൂഖ്,എന്നിവർ കെഎസ്ഇബി ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.

ഫോട്ടോ:കുമ്പള കെ.എസ്‌.ഇ.ബി  അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ സുബിലാസിന് മൊഗ്രാൽ ഗ്രീസ് സ്റ്റാർ പ്രവർത്തകർ പരാതി നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments