Breaking News

*സമർപ്പണ മനോഭാവം : മൊഗ്രാൽ ദേശീയവേദി അംഗങ്ങളായ ബൂത്ത് ലെവൽ ഓഫീസർമാരെ ആദരിച്ചു*

മൊഗ്രാൽ: സമർപ്പണമനോഭത്തോടെ കൃത്യനിർവഹണം നടത്തി മാതൃകയായ  ബൂത്ത് ലെവൽ ഓഫീസർമാരായ മുഹമ്മദ് ശിഹാബ് കൊ പ്പളം,മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവരെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.എസ് ഐ ആറിൽ
വോട്ടർമാരുടെ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതും, ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതും ഉൾപ്പെടെയുള്ള ചുമതലകൾ അത്യന്തം ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥതയോടെയും നിർവഹിച്ച ഇവർ ജനാധിപത്യപ്രക്രിയയ്ക്ക് ശക്തമായ അടിത്തറ ഒരുക്കിയവരാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രതിസന്ധികളും സമ്മർദ്ദങ്ങളും നിറഞ്ഞ സാഹചര്യങ്ങളിലും തങ്ങളുടെ കടമയിൽ നിന്നും ഒരിക്കലും പിന്നോട്ടില്ലാതെ പ്രവർത്തിച്ച ഇവരുടെ സമർപ്പണം ശ്രദ്ധേയമാണ്. പ്രത്യേകിച്ച് എസ് ഐ ആറുമായി ബന്ധപ്പെട്ട് ഇവർ പുലർത്തിയ ജാഗ്രത നിർണായകമായി മാറി.

അധ്യാപകരെന്ന നിലയിലും ദേശീയവേദി അംഗങ്ങൾ എന്ന നിലയിലും ഒരുപോലെ മികച്ച മാതൃക കാഴ്ചവെച്ച മുഹമ്മദ് ശിഹാബ് മാസ്റ്ററുടെയും മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെയും സേവനം പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും അനുമോദനയോഗം അഭിപ്രായപ്പെട്ടു.ബി എൽ ഒ മാരായി സേവനം ചെയ്ത  മുഹമ്മദ് ശിഹാബ് കൊപ്പളം,മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവരെ ഗൾഫ് പ്രതിനിധി ഹസൻ ബത്തേരി,മുഹ്സിൻ തങ്ങൾ എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു.ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ എം മാഹിൻ മാസ്റ്റർ, ഡോ:ഇസ്മായിൽ മൊഗ്രാൽ,ഗഫൂർ പെർവാട്,എം എ ഹമീദ് സ്പിക്,കെ പി മുഹമ്മദ് സ്മാർട്ട്,എം വിജയകുമാർ,മുഹമ്മദ് അഷ്റഫ് സാഹിബ്,ബി എ മുഹമ്മദ് കുഞ്ഞി,ടി കെ അൻവർ,എം എ മൂസ,എം എം റഹ്മാൻ,ഖാദർ മൊഗ്രാൽ,എ എച്ച് ഇബ്രാഹിം,ടി പി അനീസ്,സുൾപ്പി ക്കറലി,യു എം ഫസലുറഹ്മാൻ, എംപി ഹംസ, അബ്ബാസ് നാങ്കി,കെ എ കുഞ്ഞഹമ്മദ്,തന്ച്ചു കടവത്ത്,എച്ച് എം കരീം,കെ ടി മൂസ,അബ്ദുൽ ഖാദർ എം എച്ച്, അബ്ദുല്ല കുഞ്ഞി നട്പ്പളം,ഹമീദ് പെർവാഡ്,എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,എംജിഎ റഹ്മാൻ,ടി കെ ജാഫർ,എം എസ് മുഹമ്മദ് കുഞ്ഞി,ടി എ ജലാൽ,അനീസ് കോട്ട,ഹാരിസ് ബഗ്ദാദ്,യൂസഫ് പാച്ചാനി,അബ്ദുള്ള മൈമൂനഗർ,ബിഎ സിദ്ദീഖ്, ബി എ ലത്തീഫ് ആദൂർ,യു എം ഇർഫാൻ, അബ്ദുൽ ഖാദർ എം എച്ച്,കെ വി അബ്ദുൽ ഖാദർ  തുടങ്ങിയവർ സംബന്ധിച്ചു.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

ഫോട്ടോ: എസ്ഐആറിൽ മികച്ച സേവനം നടത്തിയ ബൂത്ത് ലെവൽ ഓഫീസർമാരായ മുഹമ്മദ് ശിഹാബ് കൊപ്പളം,മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവർക്ക് ദേശീയ വേദി ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങിൽ ഗൾഫ് പ്രതിനിധി ഹസ്സൻ ബത്തേരിയും, മുഹ്സിൻ തങ്ങളും ഷാളണിയിച്ച് ആദരിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments