Breaking News

മഴയെ വരവേൽക്കാൻ മുളിയാറിൽ ശുചീകരണ യജ്ഞം തുടങ്ങി

ബോവിക്കാനം : വരവേൽക്കാം പുതുമഴയെ, ഒരുമിക്കാം ശുചീത്വത്തിനായി എന്ന സന്ദേശവുമായി മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി മുളിയാർ ഗ്രാമപഞ്ചായത്തിലെ പത്ത് മേഖലകളിൽ
ശുചീകരണ പ്രവർത്തനം നടത്തി. 

ബോവിക്കാനം, പൊവ്വൽ, ഇരിയണ്ണി, എരിഞ്ചേരി, കോട്ടൂർ, കാനത്തൂർ, അല്ലാമ നഗർ, മാസ്ത്തിക്കുണ്ട്, എടനീർ, തേജസ് കോളനി, അമ്മങ്കോട് ലക്ഷം വീട് കോളനി എന്നീ കേന്ദ്രങ്ങളിലാണ് പ്രത്യേകം സംഘാടക സമിതി രൂപീകരിച്ച്
ശുചീകണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.  

ബോവിക്കാനം ടൗണിൽ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സി.കെ പുഷ്പകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ 
ശാന്തിനി ദേവി,
ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലത്ത്, മെമ്പർമാരായ ഇ. മോഹനൻ, ജയകൃഷ്ണൻ മാസ്റ്റർ, നസീർ മൂലടുക്കം, രമേശൻ മുതലപ്പാറ,
അനന്യ എം,
ലുബ്ന മുനീർ, മിസിരിയ റഫീഖ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത,
മെഡിക്കൽ ഒഫീസർ ഡോ. ഷമീമ തൻവീർ, ഹെൽത്ത് ഇൻസ്പെക്ടർ
കുഞ്ഞികൃഷണൻ, ആസൂത്രണ സമിതി അംഗം ശരീഫ് കൊടവഞ്ചി, പൊതു പ്രവർത്തകരായ മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, അബ്ദുൽ ഖാദർ കുന്നിൽ, അബ്ദുള്ള ഹാജി ബാങ്കോക്ക്,
ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല, ഭാസ്ക്കരൻ ചേടിക്കാൽ,
ശ്രീനി ബാവിക്കര, ഫൈസൽ പൊവ്വൽ, ഹസൈൻ നവാസ്, കബീർ ബാലനടുക്കം, മുഹമ്മദ് നേതൃത്വം നൽകി.

പൊവ്വലിൽ നടന്ന ശുചീകരണ യജ്ഞത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹനീഫ പൈക്ക, മെമ്പർമാരായ ആയിഷ റഹിമാൻ, റുഷ്ദ റസ്സാഖ് തുടങ്ങിയവർ നേതൃത്വം നൽകി. മുളിയാർ ആരോഗ്യ വകുപ്പ് ജീവനക്കാർ, പാലിയേറ്റീവ് അംഗങ്ങൾ, അങ്കൺവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ആശാ വളണ്ടിയർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, ക്ലബ്ബ് - സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി യുവജന പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. 29, 30 തിയ്യതികളിലായി മുളിയാറിലെ പ്രധാന പത്ത് കേന്ദ്രങ്ങളും സ്ഥാപനങ്ങളും ശുചീകരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments