*നിതിന്‍ രാജിൻ്റെ മരണം; ഹർത്താലിൽ വലഞ്ഞ് ജനം, കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും സമരാനുകൂലികള്‍*_സ്വമേധയാ കേസെടുത്ത് ഹൈക്കോടതി_
കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ അടിയന്തരമായി അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് 52 ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ശക്തം. സംസ്ഥാന വ്യാപകമായി സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തു. ഹര്‍ത്താലില്‍ പലയിടത്തും സാധാരണ ജനജീവിതം തടസപ്പെട്ടു.
സമരാനുകൂലികള്‍ സെക്രട്ടേറിയേറ്റിനു മുന്‍പില്‍ പ്രതിഷേധിച്ചു. 52 ദളിത് സംഘടനകള്‍, അംബേദ്‌കര്‍ റൈറ്റ് സംഘടനകള്‍, വിവിധ എന്‍.ജി.ഒ. തുടങ്ങിയവര്‍ ചേര്‍ന്ന നിതിന്‍ രാജ ആക്ഷന്‍ കൗണ്‍സിലാണ് ചൊവ്വാഴ്‌ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുന്നത്. തമ്പാനൂരില്‍നിന്നു രാവിലെ തുടങ്ങിയ ജാഥ പതിനൊന്നേകാലോടെ സെക്രട്ടേറിയേറ്റിനു മുമ്പിലെത്തി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്‌തു.
ദളിതര്‍ക്കെതിരെ നടന്ന ഹീനമായ ക്രൂര കൃത്യത്തിനെതിരെ ദളിത് സംഘടനകള്‍ ഒന്നിച്ചിരിക്കുകയാണെനന് അംബുജാക്ഷന്‍ പറഞ്ഞു. കേരളത്തിലെ അടിസ്ഥാന വിഭാഗം തങ്ങള്‍ക്കൊപ്പമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ഹര്‍ത്തല്‍ പൊളിക്കും എന്നു പറഞ്ഞിരുന്നെങ്കിലും വ്യാപാരികള്‍ തങ്ങള്‍ളോടു സഹകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സഹകരിക്കാത്തവരെ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും അംബുജാക്ഷന്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നും ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍നിന്നും നിതിൻ്റെ മരണം
കൊലപാതകമാണെന്ന് മനസിലാകും. എന്നിട്ടും ആഭ്യന്തരവകുപ്പിന് കുറ്റകാരെ പിടികൂടാനായിട്ടില്ല. ഡോ. റാം, ഡോ. സംഗീത നമ്പ്യാര്‍, കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം.
ഇന്നു രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടപ്പിക്കുകയുപം വാഹനം തടയുകയും ചെയ്‌തു. തിരുവനന്തപുരം തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞതോടെ ട്രെയിനിലെത്തിയ ദൂരയാത്രക്കാര്‍ ദുരിത്തതിലായി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകളടക്കം ഏറെ നേരം തടസപ്പെട്ടു.
ആലപ്പുഴയിൽ ഹർത്താൽ അനുകൂലികൾ കടകളും പെട്രോൾ പമ്പുകളും അടപ്പിച്ചു. ചിലയിടങ്ങളിൽ ബസുകൾ തടഞ്ഞു. ഹർത്താൽ അനുകൂലികളെ പൊലീസെത്തി നീക്കി. സമരാനുകൂലികൾ എത്തിയതിനെ തുടർന്ന് തലവടി ഗ്രാമപഞ്ചായത്ത് അടപ്പിച്ചു. പൂർണമായും ജീവനക്കാർ എത്തി പ്രവർത്തനം ആരംഭിച്ചിരുന്നു. 11 മണിയോടെ കൂടിയാണ് സമരാനുകൂലികൾ എത്തി ഓഫിസ് അടച്ചത്. തുടർന്ന് ജീവനക്കാർ മടങ്ങി. കൂടാതെ ബലമായി കടകള്‍ അടപ്പിച്ച സമരാനുകൂലികളെ പൊലീസ് എത്തി അറസ്റ്റ് ചെയ്‌തു. സമക്കാർ എത്തിയ വാഹനങ്ങളും പെലീസ് പിടിച്ചെടുത്തു.
ദേശീയപാത 66-ല്‍ കഴക്കൂട്ടത്തു സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചതോടെ മണിക്കൂറുകളോളം യാത്രക്കാര്‍ പെരുവഴിയിലായി. ആലപ്പുഴയില്‍ ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഇതിനിടെ വ്യാപാരി വ്യസായി ഏകോപന സമിതി അംഗങ്ങളെത്തി കട തുറക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ നേരം സംഘര്‍ഷത്തിനും വാക്കേറ്റകത്തിനും കാരണമായി.
കുണ്ടറ മുളവനയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് അടപ്പിച്ചു, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു.
കണ്ണൂര്‍ കാല്‍ടെക്‌സില്‍ റോഡ് ഉപരോധിച്ചു. രാവിലെ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് സമരവും നടത്തി. അരമണിക്കൂറോളം നീണ്ട ഹൈവേ ഉപരോധ സമരത്തെ തുടര്‍ന്ന് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു.
പത്തനംത്തിട്ടയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ ഏറെ നേരം ഉപരോധിച്ചു. ആലപ്പുഴയില്‍ കടകളും പെട്രോള്‍ പമ്പുകളും ബലമായി അടപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഓഫിസ് 11 മണിയോടെ സമരക്കാരെത്തി അടപ്പിച്ചു. കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുന്‍പില്‍ കുത്തിയിരുന്ന ഹര്‍ത്താല്‍ അനുകൂലികളെ പൊലീസെത്തി നീക്കി. അടിമാലി ടൗണില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
എന്നാല്‍, അല്‍പ്പ സമയത്തിനു ശേഷം വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിച്ചു.
കാസര്‍കോട് വെള്ളരിക്കുണ്ടിലും പരപ്പയിലും KSRTC ബസ് തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍,
കാസര്‍കോട് പരപ്പയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി സമരക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മലയോര മേഖലയില്‍ കടകള്‍ ഭാഗികമായി തുറന്നു.
*◾ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി*
*2026 ഏപ്രിൽ 28 ചൊവ്വ*
കൊച്ചി: ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ റാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണംതേടി. ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുന്ന മൂന്നരയ്ക്ക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയില്‍ വിശദീകരിക്കേണ്ടിവരും.
ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments