*യുവ കവയിത്രി മറിയം ജന്നത്ത് മർജാനയ്ക്ക് മൊഗ്രാൽ ദേശീയവേദിയുടെ സ്നേഹാദരം.*
മൊഗ്രാൽ : 'The Shape the heart took' എന്ന കാവ്യ സമാഹാരം രചിക്കുക വഴി ആംഗലേയ സാഹിത്യ ലോകത്ത് 'മൊഗ്രാലിനെ' അടയാളപ്പെടുത്തിയ
യുവ കവയിത്രി
മറിയം ജന്നത്ത് മർജാനയെ മൊഗ്രാൽ ദേശീയവേദി ഉപഹാരം നൽകി ആദരിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ
കീർത്തി ജ്യോതി പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.
ഡൽഹിയിൽ നടന്ന ചടങ്ങിൽ വെച്ച് മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും രാജ്യസഭാംഗം ഹാരിസ് ബീരാനും ചേർന്നാണ് മർജാന രചിച്ച 70 കവിതകളുടെ സമാഹാരമായ 'ദി ഷേപ്പ് ദി ഹാർട്ട് ടുക് ' എന്ന പുസ്തകം പ്രകാശനം ചെയ്തത്. ചുരുങ്ങിയ സമയപരിധിയിൽ കൂടുതൽ ഇംഗ്ലീഷ് കവിതകൾ രചിച്ചതിന്റെ പേരിൽ നിരവധി റെക്കോർഡുകളും മര്‍ജാനയെ തേടിയെത്തിയിട്ടുണ്ട്. ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ കോളേജ് വിദ്യാർത്ഥിനിയും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയുമായ മർജാന, മൊഗ്രാലിലെ മുഹമ്മദ് മദാരി- സക്കീന ദമ്പതികളുടെ മകളാണ്. ഈ യുവ എഴുത്തുകാരി മൊഗ്രാൽ ഗ്രാമത്തിന് തിളക്കമാർന്ന നേട്ടമാണ് സമ്മാനിച്ചതെന്ന് അനുമോദന യോഗം അഭിപ്രായപ്പെട്ടു.
എം.മാഹിൻ മാസ്റ്റർ, പി മുഹമ്മദ് നിസാർ, രവീന്ദ്രൻ പാടി, സുരേന്ദ്രൻ ചീമേനി, ടി.കെ അൻവർ, ഹമീദ് കാവിൽ, ടി.എം ഷുഹൈബ്, സെഡ്.എ മൊഗ്രാൽ, ലത്തീഫ് ആദൂർ, എം എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് സ്മാർട്ട്, എം. വിജയകുമാർ, അഷറഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. മറിയം ജന്നത്ത് മർജാന മറുപടി പ്രസംഗം നടത്തി. എം എ മൂസ നന്ദി പറഞ്ഞു.
ഫോട്ടോ :
The Shape the heart took' എന്ന കാവ്യ സമാഹാരം രചിക്കുക വഴി ആംഗലേയ സാഹിത്യ ലോകത്ത് 'മൊഗ്രാലിനെ' അടയാളപ്പെടുത്തിയ
യുവ കവയിത്രി
മറിയം ജന്നത്ത് മർജാനക്ക് മൊഗ്രാൽ ദേശീയവേദിയുടെ ഉപഹാരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കീർത്തി ജ്യോതി സമ്മാനിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments