Breaking News

*നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 18 ലക്ഷം രൂപ തട്ടിയ കേസ്; അറസ്റ്റിലായ ബിമല്‍ നമ്പൂതിരി സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍*

 കൊച്ചി : കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 18 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ ബിമല്‍ നമ്പൂതിരി സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. അടൂര്‍ സ്വദേശിയായ ബിമല്‍ നമ്പൂതിരിയെ പാലാരിവട്ടം പോലിസ് വ്യാഴാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശിയായ യുവാവില്‍നിന്ന് ആണ് ബിമല്‍ നമ്പൂതിരി ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്തത്. പോലീസും നേവല്‍ ഇന്റലിജന്‍സും ഇയാളുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ നേവി യൂണിഫോം, എംബ്ലങ്ങള്‍, വാക്കി ടോക്കി, ഫലകങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. പ്രതിക്ക് നേവി യൂണിഫോം ലഭിച്ചതില്‍ നാവിക സേനയും അന്വേഷണം ഊര്‍ജിതമാക്കി. ആര്‍എസ്എസ് പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ബിമല്‍ നമ്പൂതിരി. ആര്‍എസ്എസ്-ബിജെപി നേതാക്കളുമായുള്ള ഇയാളുടെ ബന്ധവും അന്വേഷണ പരിതിയില്‍ വരും.  മൂന്നുവര്‍ഷത്തോളമായി നേവി യൂണിഫോം ധരിച്ച് നടന്ന് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു ബിമല്‍ നമ്പൂതിരി. ഇയാളുടെ ഫ്‌ലാറ്റില്‍നിന്ന് നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം, എംബ്ലങ്ങള്‍, വാക്കിടോക്കി, യൂണിഫോമിന്റെ ഭാഗമായ വാള്‍ ഫലകങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. സംഭവത്തില്‍ നാവികസനയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന ട്രാക്ക് സ്യൂട്ട് ആണ് പിടിയിലാകുമ്പോള്‍ ധരിച്ചിരുന്നത്. ഇയാളുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയത് യഥാര്‍ത്ഥ യൂണിഫോം ആണോ വ്യാജമായി നിര്‍മ്മിച്ചതാണോ എന്ന് കണ്ടെത്താന്‍ നാവികസേനയും അന്വേഷണം ആരംഭിച്ചു. ബിമല്‍ നമ്പൂതിരി ആര്‍എസ്എസിന്റെ യൂനിഫോം ധരിച്ചുള്ള ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പന്തളം സ്വദേശിയായ യുവാവിന് മില്‍മയിലും ഭാര്യക്കും സഹോദരിക്കും കാംകോയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 ജൂലൈ 2025 ജനുവരി കാലയളവില്‍ പലതവണയായി 18 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു. നിലവില്‍ റിമാന്‍ഡിലുള്ള ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ എറണാകുളത്ത് പൂജാരിയായി ജോലി ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബിമല്‍ നമ്പൂതിരിയുടെ സംഘപരിവാര്‍ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലിസ് അന്വേഷണം നടത്തി വരികയാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments