പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: വനം-ആരോഗ്യ വകുപ്പുകൾ അടിയന്തരമായി ശക്തമായ നടപടി സ്വീകരിക്കണം – പിഡിപി മണ്ഡലം കമ്മിറ്റി
പ്രദേശത്ത് പാമ്പുകളുടെ ശല്യവും പാമ്പുകടി മൂലമുള്ള മരണങ്ങളും ആശങ്കാജനകമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ, വനം വകുപ്പും ആരോഗ്യ വകുപ്പും അടിയന്തരമായി ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പിഡിപി മഞ്ചേശ്‌വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ ഭീഷണിയിലായിരിക്കെ അധികൃതരുടെ പ്രതികരണം വെറും വാഗ്ദാനങ്ങളായി മാത്രം മാറരുതെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മഴക്കാലം ശക്തമാകുന്നതോടെ വീടുകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥലങ്ങൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് പിഡിപി ആരോപിച്ചു.
ഗ്രാമ-നഗര മേഖലകളിൽ പാമ്പുപിടിത്ത സംഘങ്ങളെ സജ്ജമാക്കുക, രാത്രികാല പരിശോധന ശക്തമാക്കുക, അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുക, ആശുപത്രികളിൽ ആന്റിവിഷം മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, അടിയന്തര ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഉടൻ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ട ശേഷം അനുശോചന സന്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് കൊണ്ട് മാത്രം ഉത്തരവാദിത്തം അവസാനിക്കില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിoക്കാൻ കൃത്യമായ പ്രവർത്തനപദ്ധതിയും കാര്യക്ഷമമായ ഇടപെടലുമാണ് ഇപ്പോൾ ആവശ്യമായതെന്ന് പിഡിപി വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ


No comments