Breaking News

തിരൂർ കൾച്ചറൽ സെന്റർ ഉദ്ഘാടനം

തിരൂർ : ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും ജില്ലാ ഓഫീസുകൾ ഉൾക്കൊള്ളുന്ന തിരൂർ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മെയ് ഒന്ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി മുജീബ് റഹ്മാൻ നിർവഹിക്കും. തിരൂർ   കോരങ്ങത്താണ് തിരൂർ കൾച്ചറൽ സെൻറർ സ്ഥാപിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം, എസ് ഐ ഒ, ജി ഐ ഓ തുടങ്ങിയ സംവിധാനങ്ങളുടെ ജില്ലാ ഓഫീസുകൾ തിരൂർ കൾച്ചറൽ  സെന്ററിൽ  പ്രവർത്തിക്കും. ഇതിന് പുറമെ ജനസേവന സംവിധാനങ്ങളായ പീപ്പിൾസ് ഫൗണ്ടേഷൻ, ബൈത്തു സക്കാത്ത് കേരള, ഇൻഫാക്ക്,  കൗൺസിലിംഗ് സെൻറർ, ഖുർആൻ സ്റ്റഡി സെൻറർ, മസ്ജിദ് കൗൺസിൽ, ടീൻ ഇന്ത്യ, മലർവാടി തുടങ്ങിയവയുടെയും ഓഫീസുകൾ കൾച്ചറൽ സെന്റർ കേന്ദ്രീകരിച്ച് ഉണ്ടായിരിക്കും. 

സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജനറൽ സെക്രട്ടറി റജീന, എസ് ഐ ഒ  സംസ്ഥാന പ്രസിഡണ്ട് അഡ്വ. അബ്ദുൽ വാഹിദ്, ജി ഐ ഒ സംസ്ഥാന  സെക്രട്ടറി മുബഷിറ,  ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം പി അബ്ദുറഹ്മാൻ, ബഷീർ പടിയത്ത്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വെസ്റ്റ് ജില്ലാ പ്രസിഡന്റ്  വി.പി.എ  ശാക്കിർ, വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സി.വി ജമീല, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.പി.എം അസ്‌ലം,  എസ് ഐ ഒ  ജില്ലാ പ്രസിഡണ്ട്  യു മുബാരിസ്, ജി.ഐ.ഒ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് കെ നദ  തുടങ്ങിയവർ ഉദ്ഘാടന പ്രോഗ്രാമിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ  പങ്കെടുത്തവർ :   

1) ഹബീബ് ജഹാൻ പി കെ
 (വൈസ് പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലപ്പുറം വെസ്റ്റ് ജില്ല)

2) അയ്യൂബ്  തിരൂർ  
(ജനറൽ സെക്രട്ടറി, 
ജമാഅത്തെ ഇസ്ലാമി ഹിന്ദ്, മലപ്പുറം വെസ്റ്റ് ജില്ല)

3) മുഹമ്മദ് ഫവാസ് എം.സി
(സെക്രട്ടറി, സോളിഡാരിറ്റി മലപ്പുറം വെസ്റ്റ് ജില്ല) 

4) നജീൻ വഹാബ്.കെ
(സെക്രട്ടറി, എസ്. ഐ .ഒ മലപ്പുറം വെസ്റ്റ് ജില്ല)


അയ്യൂബ്  തിരൂർ  
ജനറൽ സെക്രട്ടറി, 
ജമാഅത്തെ ഇസ്ലാമി ഹിന്ദ് 
മലപ്പുറം വെസ്റ്റ് ജില്ല



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments