Breaking News

കൂടുതൽ ട്രെയിനുകൾ പരിഗണനയിലെന്ന് റെയിൽവേ: മലബാറിലെ യാത്രാദുരിതത്തിന് പരിഹാരമാവുമോ..?

കാസർഗോഡ് : കൂടുതൽ ട്രെയിനുകൾ പരിഗണനയിലെന്ന് ദക്ഷിണ റെയിൽവേ ആവർത്തിച്ച് വ്യക്തമാക്കുമ്പോൾ മലബാർ മേഖലയിലെ റെയിൽവേ യാത്രാ ക്ലേശത്തിന് പരിഹാരമാവുമോ..?ഏറെ പ്രതീക്ഷയിൽ യാത്രക്കാർ.

 ഏതാനും ദിവസം മുമ്പാണ് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ മധുക്കർ റൗട്ട് ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കവേ പാലക്കാട്-കണ്ണൂർ എക്സ്പ്രസ് (16611) കാസറഗോഡ് വര യോ,മംഗലാപുരം വരെയോ നീട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് അറിയിച്ചത്.ദക്ഷിണ റെയിൽവേയും കേരളത്തിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമായാൽ മലബാർ മേഖലയിലെ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർക്കുള്ളത്.വടക്കൻ കേരളത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് കൂടുതൽ ട്രെയിനുകൾ അനുവദിക്കുക എന്നതും,കോഴിക്കോട്, കണ്ണൂർ വരെയുള്ള ട്രെയിനുകൾ കാസറഗോഡ്- മംഗലാപുരം വരെ നീട്ടണം എന്നുള്ളതും. ഇതിൽ ഒരു ട്രെയിനിന്റെ കാര്യത്തിലാണ് ഇപ്പോൾ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പാസഞ്ചേഴ്സ് അസോസിയേഷന് ഉറപ്പുനൽകിയിരിക്കുന്നത്. ഇത് ശുഭ സൂചനയാണെന്ന് യാത്രക്കാർ പറയുന്നു.

 കേരളത്തിൽ പുതുതായി ആരംഭിക്കുന്ന ട്രെയിനുകളിൽ നല്ല വരുമാനവും, യാത്രക്കാരുമുള്ള സാഹചര്യത്തിലാണ് കൂടുതൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ പരിഗണിക്കുന്നത്. മലബാർ മേഖലയിൽ വൈകുന്നേരം ട്രെയിൻ ഇല്ലാത്തത് മൂലം നേരിടുന്ന യാത്രാദുരിതം യാത്രക്കാർ റെയിൽവേ ഡിവിഷണൽ മാനേജറെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.നിരവധി തവണ ഈ കാര്യത്തിൽ റെയിൽവേ മന്ത്രി അടക്കം  ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയിട്ടുമുണ്ട്.

 അതിനിടെ റെയിൽവേ ഡിവിഷണൽ മാനേജറുടെ ജില്ലാ സന്ദർശനത്തിൽ വികസനത്തിനായി കൊതിക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതിൽ നാട്ടുകാർക്കും,സന്നദ്ധ സംഘടനകൾക്കും, യാത്രക്കാർക്കും പ്രതിഷേധമുണ്ട്.30ന് മുകളിൽ ഏക്കർ സ്ഥലസൗകര്യമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തണമെന്ന് നിരന്തരമായി നാട്ടുകാർ ആവശ്യപ്പെട്ടു വരുന്നതുമാണ്.

ഫോട്ടോ:റെയിൽവേ വികസന പ്രതീക്ഷയിൽ മലബാറിലെ യാത്രക്കാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments