*ഹജ്ജ് കർമ്മങ്ങൾക്ക് നുസുക് കാർഡ് നിർബന്ധം; തീർഥാടകർക്ക് കർശന നിർദേശവുമായി സഊദി ഹജ്ജ് മന്ത്രാലയം*
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ 'നുസുക് കാർഡ്' നിർബന്ധമാക്കിയതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം. ഹജ്ജ് നിർവ്വഹിക്കുന്നതിനുള്ള ഔദ്യോഗിക രേഖയാണ് നുസുക് കാർഡെന്നും യാത്രയിലുടനീളം തീർഥാടകരെ സഹായിക്കാൻ ഈ കാർഡ് നിർണായക പങ്കുവഹുക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാനും നിയമപരമായ പദവി ഉറപ്പാക്കാനും കാർഡ് അത്യാവശ്യമാണ്. ഹജ്ജ് വേളയിൽ ഉടനീളം തീർഥാടകർ കാർഡ് നിർബന്ധമായും കൈവശം വെച്ചേ മതിയാവൂ. ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി നുസുക്, തവക്കൽന ആപ്പുകൾ വഴി കാർഡിന്റെ ഡിജിറ്റൽ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വിവരങ്ങൽ പരിശോധിക്കുന്നത് ഇനി തടസ്സമില്ലാതെ വേഗത്തിൽ സാധിക്കും. അംഗീകൃത ഹജ്ജ് സർവിസ് കമ്പനികൾ വഴിയാണ് തീർഥാടകർക്ക് കാർഡുകൾ വിതരണം ചെയ്യുന്നത്. കാർഡ് ലഭിക്കാത്തവർ എത്രയും വേഗം ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ച് ഹജ്ജ് കർമ്മങ്ങൾ തുടങ്ങുന്നതിന് മുമ്പേ നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം എക്സിലൂടെ അറിയിച്ചു. തീർഥാടകരുടെ സംശയങ്ങൾക്കും പരാതികൾക്കുമായി ഔദ്യോഗിക ഡിജിറ്റൽ ചാനലുകളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments