Breaking News

* വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന്* *ഗർഭപാത്രമുണ്ടെന്ന് സ്കാനിങ് റിപ്പോർട്ട്;**തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധന പിഴവെന്ന് പരാതി*

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിങ് പിഴവെന്ന് പരാതി. വൃക്കയിൽ കല്ലിന് ചികിത്സ തേടിയെത്തിയ യുവാവിന് ഗർഭപാത്രമുണ്ടെന്നാണ് സ്കാനിങ് റിപ്പോർട്ട് ലഭിച്ചത്. കഴക്കൂട്ടം സ്വദേശി 24കാരനായ ഷിഹാസിനാണ് ദുരനുഭവമുണ്ടായത്.
ഫെബ്രുവരിയിലായിരുന്നു സ്കാനിങ് നടത്തിയത്. മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സ്കാനിങ്ങിലെ പിഴവ് പുറത്തറിഞ്ഞത്. ഇതേതുടർന്ന് മെഡിക്കൽ കോളജിൽ തിരിച്ചെത്തി കാര്യം ചോദിച്ചപ്പോൾ അധികൃതർ ഒഴിഞ്ഞുമാറി. പിന്നാലെ ബഹളം വെച്ചപ്പോൾ പുതിയ റിപ്പോർട്ട് നൽകുകയും ചെയ്തു.
സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിലും ഷിഹാസ് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സംഭവിച്ചത് പ്രിന്റിങ്ങിൽ വന്ന പിശകാണെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments