*ഇറാനെതിരായ പോരാട്ടം തുടരുമെന്ന് നെതന്യാഹു; ഇസ്രയേലിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി*
ടെഹ്റാൻ : ഇറാനെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തുർക്കി പ്രസിഡന്റ് തയിപ് എർദോഗനെയും അദ്ദേഹം വിമർശിച്ചു. ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ കുർദിഷ് പൗരന്മാരുടെ കൂട്ടക്കൊലകൾക്ക് ഉത്തരവാദിയായ തയിപ് എർദോഗനെയും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, ഇസ്രയേലിലെ കിരിയാത്ത് ഷമോനയിലും സമീപ പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇസ്‍ലാമാബാദിൽ നടക്കുന്ന യുഎസ്– ഇറാൻ ചർച്ച 6 മണിക്കൂർ പിന്നിട്ടു. ചർച്ചകൾ അവസാനിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ചർച്ചയ്ക്കിടയിൽ പിരിഞ്ഞ ശേഷം വീണ്ടും ഇരുവിഭാഗവും ചർച്ച തുടരുന്നു എന്നാണ് വിവരം. ചർച്ച നടക്കുന്ന ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ ഇപ്പോഴും വെളിച്ചം തെളിയുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചർച്ച അവസാനിച്ചിട്ടില്ലെന്നാണ് നിഗമനം.
ഇന്ന് രാത്രി എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. യുഎസ് വൈസ് പ്രസിഡന്റ് വാൻസ് 24 മണിക്കൂർ മാത്രമേ പാക്കിസ്ഥാനിൽ ചെലവഴിക്കു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ മാറ്റം വരുമോ എന്നതിലും വ്യക്തതയില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments