Breaking News

അവശ്യസാധനങ്ങൾക്കും, ഹോട്ടലുകളിൽ ഭക്ഷണത്തിനും വിലവർധനവ്. ജീവിതം വഴി മുട്ടി സാധാരണക്കാരായ കുടുംബാംഗങ്ങൾ.

മഞ്ചേശ്വരം : പാചകവാതക ക്ഷാമത്തിൽ അവശ്യസാധനങ്ങളുടെ വിലവർധനവിലും, ഹോട്ടലുകളിൽ ഭക്ഷണത്തിന് നിത്യേന വില വർദ്ധിപ്പിക്കുന്നതും സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതമാവുന്നു. 

 കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കുന്ന വില വർദ്ധനവ് ജനങ്ങളെ പട്ടിണിയിലേക്കും, ദാരിദ്ര്യത്തിലേക്കും തള്ളി വിടുകയാണെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. 

 പൊതു വിപണിയിലെ വിലകയറ്റം തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനാൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് അവശ്യസാധനങ്ങൾക്കും, ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്കും അധിക വില ഈടാക്കുന്നത്.വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാൽ പാചക വാചക പ്രതിസന്ധിയാണ് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നത്.

 പത്തു രൂപക്ക് കിട്ടിയിരുന്ന ചായ ഇന്ന് പതിനഞ്ചും, ഇരുപതും  രൂപയാണ് വാങ്ങിക്കുന്നത് പലഹാരങ്ങൾക്കും അതുപോലെതന്നെയാണ്. എണ്ണക്കടികളിലും വലിയ വില വർദ്ധനവുണ്ടായി. കൂലിപ്പണി ഉൾപ്പടെ ദിവസവേദനയിൽ ജോലി ചെയ്ത് ജീവിക്കുന്നവർക്ക് ഹോട്ടലുകളിലെ വിലവർധന ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് പി ഡി പി ചൂണ്ടിക്കാട്ടുന്നുണ്ട്. കൂൾബാറുകളിലെ അവസ്ഥയും ഇത് തന്നെയാണ് കഠിനമായ ഈ ചൂടിൽ ദാഹം അകറ്റാൻ കയറിയാൽ പതിനഞ്ചു രൂപ ഉണ്ടായിരുന്ന"ലൈം സോഡാ''ഇരുപത്തി അഞ്ചും,മുപ്പതും രൂപയാണ് ഇന്ന് വാങ്ങിക്കുന്നത്. നാട്ടിൻ പുറത്തെ കുപ്പി സോഫ്റ്റ് ട്രിൻസുകൾക്ക് പത്തു രൂപ വില ഉണ്ടായിരുന്നത് ഇന്ന് പതിനഞ്ചു രൂപയിലേക്ക് എത്തി.കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. മിൽമ പാലിന് അടുത്ത് തന്നെ വിലകൂട്ടുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്.

ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം തുടരുന്നുണ്ടോ എന്നും,വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കണം. ഇരട്ടി തുക നൽകിയാണ് ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നതെന്ന ഹോട്ടൽ ഉടമകളുടെ പരാതിയിലും അന്വേഷണം വേണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇബ്രാഹിം തോക്ക അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹ്‌മദ്‌ റസ്വി ജാസി പൊസോട്ട് ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു.എം എ കളത്തൂർ,ഹനീഫ പോസോട്ട് പാർട്ടി പ്രവാസി സംഘടന പി സി എഫ് മുൻ ഭാരവാഹി പി എം ഖാലിദ്,പി കെ മൊയ്‌ദീൻ,അഷ്‌റഫ്‌ ബദ്രിയനഗർ, അഫ്സർ മള്ളങ്കയ്, മൂസ അട്ക,മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ എസ് എം റഫീഖ്,സമദ് കുഞ്ചത്തൂർ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.

ഫോട്ടോ: അവശ്യസാധന വിപണി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments