വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: ദേവപ്രതിഷ്ഠ ചടങ്ങ് നടന്നു.
വേലാശ്വരം : വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി അരവത്ത്കെ. യു. പത്മനാഭ തന്ത്രികളുടെ കാർമ്മിക ത്വത്തിൽ ദേവ പ്രതിഷ്ഠ ചടങ്ങ് ഏപ്രിൽ 29 ബുധനാഴ്ച രാവിലെ 9:50 നും 11: 20 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടന്നു തുടർന്ന് പീഠ പ്രതിഷ്ഠ, അഷ്ട ബന്ധക്രിയ, കും ഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവ കലശാഭിഷേകം, ജീവ ആവാഹന, പ്രതിഷ്ഠാബലി,പരിവാര പ്രതിഷ്ഠ, മഹാപൂജ,ഉപദേവ പ്രതിഷ്ഠ, നിത്യ നിദാനം നിശ്ചയിക്കൽ എന്നിവ നടന്നു . ഏപ്രിൽ 30ന് രാവിലെ മുതൽ നടതുറക്കൽ, അഭിഷേകം, ഉഷപൂജ, ഗണപതിഹോമം, തത്വ കലശ പൂജ, തത്വ ഹോമം, തത്വ കലശാഭിഷേകം, മഹാപൂജ, പരികലശാഭിഷേകം,കുംഭേശ കല ശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം എന്നിവ നടക്കും ഉച്ചയ്ക്ക് അവസ്രാവപ്രാഷണം,ശ്രീഭൂതബലി, മഹാപൂജ.
രാത്രി ഏഴു മണിക്ക് നിറമാലയോട് കൂടി ഉത്സവത്തിന് സമാപനമാകും.
ഫോട്ടോ :വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവത്തിന്റെ ഭാഗമായി നടന്ന പുനപ്രതിഷ്ഠ ചടങ്ങ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments