Breaking News

മൂവായിരം ആംബുലൻസുകൾ, 11 വിമാനങ്ങൾ, മെഡിക്കൽ ഡ്രോണുകൾ; *തീർഥാടകർക്കായി വൻ സജ്ജീകരണങ്ങളുമായി സഊദി അറേബ്യ*

തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള ആരോഗ്യ സേവനങ്ങളും അത്യാധുനിക സജ്ജീകരണങ്ങളും സഊദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ നേരിട്ടെത്തി വിലയിരുത്തി. ആരോഗ്യ വിഭാഗങ്ങൾ ഒരുക്കിയ വിപുലമായ സാങ്കേതിക വിദ്യകളും നൂതന സംവിധാനങ്ങളുമാണ് മന്ത്രി പരിശോധിച്ചത്. തീർഥാടകർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മികച്ചതാണോയെന്ന് ഉറപ്പാക്കാനായിരുന്നു ഈ വിലയിരുത്തൽ.
 അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളും അതിവേഗത്തിൽ എത്തിക്കുന്നതിനായി നാഷനൽ യൂണിഫൈഡ് പ്രൊക്യൂർമെന്റ് കമ്പനി സജ്ജമാക്കിയ അത്യാധുനിക ഡ്രോണുകൾ മന്ത്രിക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.

തീർഥാടകരുടെ സുരക്ഷയ്ക്കായി 3,000ത്തിലധികം അത്യാധുനിക ആംബുലൻസ് യൂനിറ്റുകളാണ് സഊദി റെഡ് ക്രെസന്റ് അതോറിറ്റി ഇത്തവണ ഫീൽഡിൽ വിന്യസിച്ചിരിക്കുന്നത്. അതിവേഗ രക്ഷാപ്രവർത്തന വാഹനങ്ങൾ, ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ, മോട്ടോർ സൈക്കിളുകൾ, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യാൻ 11 ആംബുലൻസ് വിമാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും സഊദി ആരോഗ്യരംഗം പൂർണ സജ്ജമാണെന്ന് അറിയിച്ചു 




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments