Breaking News

*നോക്കി വായനകൊണ്ട്‌ സഭയില്‍ പ്രതിരോധം തീര്‍ക്കാനാകുമോ..?*

നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധനിര തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ നോക്കിവായനാ ശൈലിയിലുള്ള പ്രസംഗങ്ങള്‍ മതിയാകുമോയെന്ന ആശങ്കയില്‍ ഇടതുപക്ഷം. സഭയില്‍ നടത്തിയ പ്രസംഗവും എഴുതി തയാറാക്കിയ കുറിപ്പുകള്‍ വായിച്ചായിരുന്നു എന്നതാണ്‌ പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയാകുന്നത്‌. സഭ സാധാരണ നടപടികളിലേക്ക് കടക്കുമ്പോള്‍ തത്സമയ വിഷയങ്ങളില്‍ ഉടന്‍ ഇടപെടുകയും സര്‍ക്കാരിനെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യേണ്ടത്‌ പ്രതിപക്ഷ നേതാവിന്റെ പ്രധാന ഉത്തരവാദിത്വമാണ്‌. മുന്‍കൂട്ടി തയാറാക്കിയ പ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങിയാല്‍ അപ്രതീക്ഷിത വിഷയങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ സാധ്യമാകുമോയെന്ന ചോദ്യമാണ്‌ ഇപ്പോൾ ഉയരുന്നത്‌. ഒരു വിഷയം സഭയില്‍ ഉയരുന്ന നിമിഷംതന്നെ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട്‌ അതേ അവസരം ലഭിക്കണമെന്നില്ലെന്നാണ്‌ നിയമസഭാ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നവരുടെ അഭിപ്രായം. അംഗബലം കുറഞ്ഞ സാഹചര്യത്തില്‍, ഇടതുപക്ഷത്തിന്‌ സഭയിലെ ഇടപെടലുകളാണ് സര്‍ക്കാരിനെതിരെ പ്രധാന രാഷ്‌ട്രീയ ആയുധവും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments