Breaking News

*സമാധാനമാണ് പ്രധാനം ലക്ഷങ്ങളുടെ ശമ്പളമല്ല, ഓട്ടോറിക്ഷ ഓടിച്ച് യുവതി നേടുന്നത് മാസം 60,000 രൂപ*

വൈറ്റ് കോളർ ജോലിയും അതുവഴിയുണ്ടാകുന്ന മാനസിക സംഘർഷങ്ങളും ഉപേക്ഷിച്ച് കുറച്ച് സമാധാനവും സംതൃപ്തിയോടും കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഒരു പ്രൊഫഷണൽ ജോലി ഉള്ള ആളാണെങ്കിൽ, അതിൽ നിങ്ങൾ സംതൃപ്തരല്ലെങ്കിൽ ഒരിക്കലെങ്കിലും ജോലി ഉപേക്ഷിച്ച് കുറച്ചുകൂടി സ്ട്രെസ് കുറഞ്ഞ ഒരു ജോലിയിൽ തുടരാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടാകും.

എന്നാൽ അതിനുള്ള ധൈര്യമോ സാഹചര്യമോ പലർക്കും ഉണ്ടായെന്ന് വരില്ല. അത്തരത്തിൽ ഒരു വലിയ റിസ്ക് എടുക്കാൻ ധൈര്യം കാണിച്ച ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഐടി മേഖലയിലെ അമിതമായ ജോലി സമ്മർദ്ദവും നീണ്ട പ്രവൃത്തിസമയവും കാരണം ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവറായി കരിയർ മാറ്റിയ ഒരു സ്ത്രീയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ജോലിയും വ്യക്തിജീവിതവും തമ്മിൽ (Work-Life Balance) ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് അവർ ഈ മാറ്റം തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. സ്വന്തം ഇഷ്ടപ്രകാരം സമയക്രമം നിശ്ചയിച്ച് ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് പുതിയ തൊഴിലിന്റെ ഏറ്റവും വലിയ ആകർഷണം.
നിലവിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിലൂടെ പ്രതിമാസം 60,000 രൂപ ഈ യുവതി സമ്പാദിക്കുന്നുണ്ട്. മുൻപത്തെ ജോലിയെ അപേക്ഷിച്ച് മാനസികമായി കൂടുതൽ സന്തോഷവും സമാധാനവും നൽകുന്നതാണ് പുതിയ ജീവിതശൈലി എന്നാണ് യുവതി പറയുന്നത്. പരമ്പരാഗതമായി തെരഞ്ഞെടുക്കപ്പെടേണ്ടിവരുന്ന കരിയർ പാത വിട്ട് പുതിയ തീരുമാനങ്ങളെടുത്ത യുവതിയുടെ ധൈര്യത്തിന് സൈബർ ലോകം വലിയ പ്രശംസയാണ് നൽകുന്നത്.
ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ഐടി മേഖലയിൽ 18 വർഷത്തെ പരിചയസമ്പത്തുള്ള ഒരു യുവതി കമന്റ് ചെയ്തത്, ഈ മേഖലയിൽ ജോലി ചെയ്യുമ്പോൾ അവസാനിക്കാത്ത മീറ്റിങ്ങുകൾ, നീണ്ട കോളുകൾ, രാത്രി വൈകിയുള്ള പ്രൊഡക്ഷൻ പ്രശ്നങ്ങൾ എന്നിവ എപ്പോഴും സഹിക്കേണ്ടി വന്നിരുന്നുവെന്നാണ്. എന്നാൽ മറ്റ് ചിലരാകട്ടെ, യുവതിക്ക് വലിയ ബാങ്ക് ബാലൻസ് ഉള്ളതുകൊണ്ടാകാം ജോലി വിടുന്ന കാര്യം ഇത്ര ധൈര്യപൂർവ്വം എടുത്തതെന്ന് കമന്റ് ചെയ്തു. ഏതായാലും ഓട്ടോ ഓടിക്കുന്ന ഈ ഐടിക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments