Breaking News

*ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ട് കുറഞ്ഞു; യുഡിഎഫ് തരംഗത്തിലും നേമത്ത് കോണ്‍ഗ്രസ്സിന് 6794 വോട്ട് കുറഞ്ഞു*

കോഴിക്കോട് : ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് 2021നെ അപേക്ഷിച്ച് വോട്ട് ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍. യുഡിഎഫ് തരംഗത്തിലും നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് കുറഞ്ഞു. ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഈ മൂന്ന് മണ്ഡലങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളായിരുന്നു. 2021നെ അപേക്ഷിച്ച് എല്‍ഡിഎഫിന് വോട്ട് കുറഞ്ഞപ്പോള്‍ ചാത്തന്നൂര്‍, കഴക്കൂട്ടം മണ്ഡലങ്ങളില്‍ യുഡിഎഫ് വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. നേമത്ത് 2021ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍ കുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവന്‍ കുട്ടി 55837 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയിലെ കുമ്മനം രാജശേഖരന്‍ 51888 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് 36524 വോട്ടാണ് നേടാനായത്. പുതിയ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടും ഈ തിരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടിക്ക് 3623 വോട്ട് കുറഞ്ഞു. 52,214 വോട്ട് നേടിയ ശിവന്‍ കുട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 57192 വോട്ട് നേടി നേമം പിടിച്ചു. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എസ് ശബരി നാഥന് യുഡിഎഫ് തരംഗത്തിലും 29730 വോട്ട് മാത്രമാണ് നേടാനായത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും നമേത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥന് 2021നെ അപേക്ഷിച്ച് 6794 വോട്ടാണ് കുറഞ്ഞത്. ചാത്തന്നൂര്‍ മണ്ഡലം: 2021-ജി എസ് ജയലാല്‍ (സിപിഐ): 56296 വോട്ട്. ബി ബി ഗോപകുമാര്‍ (ബിജെപി) 42090 വോട്ട്. എന്‍ പീതാംബര കുറുപ്പ് (കോണ്‍ഗ്രസ്): 34280 വോട്ട്. 2026-ബി ബി ഗോപകുമാര്‍(ബിജെപി): 51923 വോട്ട്, ആര്‍ രാജേന്ദ്രന്‍ (സിപിഐ): 47525 വോട്ട്, സൂരജ് രവി (കോണ്‍ഗ്രസ്): 35276 വോട്ട്. കഴക്കൂട്ടം മണ്ഡലം: 2021-കടകമ്പള്ളി സുരേന്ദ്രന്‍ (സിപിഎം): 63990 വോട്ട്, ശോഭ സുരേന്ദ്രന്‍ (ബിജെപി): 40,193, എസ് എസ് ലാല്‍ (കോണ്‍ഗ്രസ്): 33995 വോട്ട്. 2026-കടകമ്പള്ളി സുരേന്ദ്രന്‍ (സിപിഎം): 46,136, വി മുരളീധരന്‍(ബിജെപി): 46,564 വോട്ട്, ശരത് ചന്ദ്ര പ്രസാദ് (കോണ്‍ഗ്രസ്): 37,183 വോട്ട്. ബിജെപിയുടെ ഭൂരിപക്ഷം 428 വോട്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments