Breaking News

ഭരണഭാഷ സമിതി കാസറഗോഡ് താലൂക്ക് ആദ്യ യോഗം ചേർന്നു. അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ജൂണിൽ വിപുലമായ കൺവെൻഷൻ ചേരും.

കാസറഗോഡ് : ഭരണഭാഷ സമിതി കാസർഗോഡ് താലൂക്കിൽ ആദ്യ യോഗം ചേർന്നു. ടൗൺ യുപി സ്കൂളിൽ ചേർന്ന യോഗത്തിൽ ഒൻപത് അംഗ കമ്മിറ്റി നിലവിൽ വന്നു. ജൂൺ മാസത്തിൽ വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കും.

കാസറഗോഡ് താലൂക്കിൽ മലയാളം ഭാഷ ഇതുവരെ ആരംഭിക്കാത്ത സ്കൂളുകൾ  ആരംഭിക്കുക, കന്നഡ ഭാഷ സ്കൂളുകളിൽ അടിയന്തരമായി ആരംഭിക്കുക, കാസറഗോഡ് നഗരത്തിൽ  അധ്യാപക് ഭവൻ 
ആരംഭിക്കുക, വികസന സമിതി യോഗത്തിൽ അംഗമാക്കുക, കേരള്സവങ്ങളിൽ ഭാഷാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് നടന്ന യോഗം എം കെ അലി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സമിതി ജില്ലാ പ്രസിഡൻ്റ് നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ സംഘടനാ പ്രമേയ വിശദീകരണം നടത്തി.

പ്രവിരാജ് എ വി, റഫീഖ് മാസ്റ്റർ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഷ്റഫലി ചേരങ്കൈ, മുജീബ് പട്ള, കെ എം ഇർഷാദ്, അബ്ദുൽ റൗഫ് എ കെ, ഷാഫി മാപ്പിളക്കുണ്ട്, കരീം ചൗക്കി, റഫീഖ് പൈവളികെ, റൗഫ് ബാവിക്കര, കെഎം നഫീസ, മാത്യു കെ ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എം എ നജീബ് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ : കെഎം ഇർഷാദ്(പ്രസിഡൻ്റ്) റൗഫ് ബാവിക്കര(ജനറൽ സെക്രട്ടറി) പ്രവിരാജ് എ വി(ട്രഷറർ) അഷ്റഫലി ചേരങ്കൈ, മുജീബ് പട്ള(വൈസ് പ്രസിഡണ്ട്) കരീം ചൗക്കി, ഷാഫി മാപ്പിളക്കുണ്ട്(സെക്രട്ടറി) കുട്ടിയാനം മുഹമ്മദ് കുഞ്ഞി, മാത്യു കെ ജെ(കോർഡിനേറ്റർ)
 
ഫോട്ടോ : ഭരണ ഭാഷ സമിതി കാസറഗോഡ് താലൂക്ക് കമ്മിറ്റി രൂപീകരണ യോഗം ടൗൺ യുപി സ്കൂളിൽ എംകെ അലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments