പാചകവാതക വില വർധന. ജന ജീവിതം ദുസ്സഹം. വിലവർധനയിൽ നിന്നും അധികൃതർ പിന്മാറണം"പിഡിപി
ഉപ്പള : പശ്ചിമേഷ്യ പ്രതിസന്ധിക്ക് ശേഷം പാചകവാതക സിലിണ്ടറിന് വിലവർധനയും നിയന്ത്രണവും കൊണ്ടുവന്നതിനു ശേഷം വീണ്ടും വാണിജ്യ സിലിണ്ടറിന് ഞെട്ടിപ്പിക്കുന്ന വിലവർധനയാണ് അധികാരികൾ ഇന്നലെ ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവന്നിട്ടുള്ളത് നിലവിൽ ഹോട്ടലുകളിലും മറ്റും വിലവർധനയിൽ പൊരുതിമുട്ടി ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ വീണ്ടും ജനങ്ങളെ വെല്ലുവിളിച്ച് വാണിജ്യ പാചകവാതക വില വർധിച്ചിരിക്കുകയാണ് ദൂരെ ദിക്കിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനത്തുനിന്നും താമസിക്കുന്നവരുടെയും സാധാരണക്കാരായ കടകളിലും മറ്റ് ജോലികൾ ചെയ്ത് ജീവിക്കുന്നവരുടെയും അടുക്കളയായ ഹോട്ടൽ വ്യാപാരത്തെ ബാധിക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും പിഡിപി ആവശ്യപ്പെട്ടു നിരവധി ആളുകളുടെ കുടുംബജീവിതം കഴിഞ്ഞു പോകുന്നദ് ഹോട്ടലുകളും തട്ടുകടകളും മറ്റും ആശ്രയിച്ചാണ് ഗ്യാസിന് വിലവർധനയും നിയന്ത്രണവും കാരണം പലതും ഇപ്പോഴും തുറന്നിട്ടില്ല അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിലവർധന ഈ മേഖലയിലേക്ക് അടിച്ചേൽപ്പിക്കുന്നത്!ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസിന്നും വില വർദ്ധിപിക്കും എന്നാണ് അറിയാൻ കഴിയുന്നത് കൂടാദെ ബുക്കിങ്നുള്ള ഇടവേളയും നീട്ടിയതായി അറിയാൻ കഴിഞ്ഞു ജനദ്രോഹമായ തീരുമാനങ്ങളിൽ നിന്നും അധികൃതർ പിന്മാറണമെന്നും വാണിജ്യ ഗ്യാസിന് വീണ്ടും വീണ്ടും വില വർദ്ധിപിച്ചു ഹോട്ടൽ വ്യാപാരികളെയും മറ്റും ദ്രോഹിക്കുന്ന അധികൃതരുടെ നടപടിയെ പിഡിപി ശക്തമായി അപലപിക്കുന്നതായും ഹോട്ടൽ വ്യാപാരികൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നതായും പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments